മാനന്തവാടി:സ്‌കൂള്‍ മുറ്റത്തേക്ക് മരം കടപുഴകി. മാനന്തവാടി ഗവ.യുപി സ്‌കൂളിലാണ് ക്ലാസ് മുറികളോട് ചേര്‍ന്ന വലിയ നെല്ലിമരം കാലവര്‍ഷത്തെ തുടര്‍ന്ന് കടപുഴകിയത്. അവധിദിവസമായതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. മരം വീണതിനെ തുടര്‍ന്ന് ആറ് മീറ്ററോളം സംരക്ഷണ ഭിത്തിയും വൈദ്യുതി സര്‍വ്വീസ് ലൈനും തകര്‍ന്നിട്ടുണ്ട്.
മാനന്തവാടിയില്‍ നിന്നും ഒരു യൂണിറ്റ് അഗ്‌നിരക്ഷാ സേനയെത്തി മരം മുറിച്ചുമാറ്റി.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എസ് അനീഷ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ എം.ബി ബിനു, ടി.ബിനീഷ് ബേബി, കെ.ആര്‍ രഞ്ജിത്, ഹോം ഗാര്‍ഡ് പി .വി അലക്‌സാണ്ടര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മരം മുറിച്ചു മാറ്റിയത്.
സ്‌കൂള്‍ മുറ്റത്തേക്ക് മരം കടപുഴകി: അവധിയായതിനാല്‍ വന്‍ അപകടം ഒഴിവായി









