സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, ഇടിമിന്നല്‍ മുന്നറിയിപ്പ്

Post Views: 30 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. […]

നടന്നുപോകുമ്പോള്‍ മുന്നില്‍പ്പെട്ടു, വെറ്റിലപ്പാറയില്‍ കാട്ടാന ആക്രമണം; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

Post Views: 58 തൃശൂര്‍: ചാലക്കുടി വെറ്റിലപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ നാലംഗം സംഘത്തിലെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. അശ്വിന്‍ ആന്റോ(24), ചാലക്കുടി കൈതേയില്‍ ധീരജ്(23)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മോതിരക്കണ്ണി സ്വദേശി സഞ്ജുകൃഷ്ണ(23), കുണ്ടുകുഴിപാടം സ്വദേശി ശ്രീമോന്‍(24)എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.ചൊവ്വാഴ്ച വൈകീട്ട് 5.30ഓടെയായിരുന്നു […]

മങ്കടയില്‍ ഇടിമിന്നലേറ്റ് മരിച്ചത് ഉറ്റ സുഹൃത്തുക്കളായവര്‍

Post Views: 110 മലപ്പുറം: മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് മരിച്ചത് ഉറ്റസുഹൃത്തുക്കളായ നാലുപേ‍ർ. മങ്കട വെള്ളില സ്വദേശികളായ റഹീസ്(20), ബഹാസ്(18), സിയാദ്(18), ഫഹദ്(22) എന്നിവരാണ് മരിച്ചത്. ഏഴുപേർക്കാണ് ഇന്ന് കുരുങ്ങൻചോല വ്യൂ പോയിൻ്റിൽ വെച്ച് ശക്തമായ മിന്നലേറ്റത്. ഇതിൽ ആറുപേരെ കിടക്കുന്നനിലയിലാണ് […]

എസ്എസ്എല്‍സി ഫലപ്രഖ്യാപന മറ്റന്നാള്‍ ഉണ്ടാകില്ലെന്ന് സൂചന; ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍

Post Views: 54 എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില്‍ അവ്യക്തത. മറ്റന്നാള്‍ ഫല പ്രഖ്യാപനം ഉണ്ടാകില്ലെന്ന് സൂചന. ഇതുവരെ ഒരറിയിപ്പും ലഭിച്ചില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്ന് ചേരുന്ന പരീക്ഷ ബോര്‍ഡ് യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. വിഷയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ചീഫ് സെക്രട്ടറിയുമായി […]

സർക്കാർ ടൗൺഷിപ്പിൽ 11 വീടുകൾ കൂടി നൽകും, ഇതോടെ ആകെ കൈമാറുന്നത് 134 വീടുകൾ; വിള്ളൽ കണ്ടെത്തിയ നൗഫലിനും വീട് കൈമാറും

Post Views: 43 മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായുള്ള വയനാട് ടൗൺഷിപ്പിലെ 11 വീടുകളുടെ സാങ്കേതിക കൈമാറ്റം ഉടൻ നടത്തും. ടൗൺഷിപ്പിൽ വിള്ളൽ കണ്ടെത്തിയ നൗഫലിനും വീട് അല്പസമയത്തിനകം സാങ്കേതികമായി കൈമാറും. നൗഫൽ അടക്കം ക്ലസ്റ്ററിലുള്ള 11 വീടുകളാണ് ഗുണഭോക്താക്കൾക്ക് കൈമാറുന്നത്. കഴിഞ്ഞ […]

വടക്കന്‍ കേരളത്തില്‍ അടുത്ത ഏഴുദിവസം വൈദ്യുതി മുടങ്ങിയേക്കും; കാരണമിത്?

Post Views: 77 തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ഇന്നുമുതല്‍ ഭാഗികമായി വൈദ്യുതി തടസപ്പെടാന്‍ സാധ്യതയെന്ന് കെഎസ്ഇബി. പവര്‍ഗ്രിഡ് കോര്‍പ്പറേഷന്റെ കോഴിക്കോട്ടെ 400 കെ വി സബ്‌സ്റ്റേഷനിലെ ട്രാന്‍സ്‌ഫോര്‍മറിന്റെ തകരാറാണ് ഇതിന് കാരണം. ഇത് പരിഹരിക്കാന്‍ ഏഴ് ദിവസത്തോളം വേണ്ടി വരുമെന്നാണ് അധികൃതര്‍ […]

വ്യൂ പോയിന്റ് കാണാനെത്തി; മലപ്പുറത്ത് ഇടിമിന്നലേറ്റ് നാല് വിദ്യാര്‍ഥികള്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

Post Views: 124 മലപ്പുറം: മങ്കടയില്‍ഇടിമിന്നലേറ്റ് നാല് വിദ്യാര്‍ഥികള്‍ മരിച്ചു. വെള്ളില സ്വദേശികളായ റഹീസ് (20), വഹാസ് (18), സിയാദ് (18), ഫഹദ് (19) എന്നിവരാണ് മരിച്ചത്. മഞ്ചേരി മങ്കട പന്തല്ലൂര്‍മലയില്‍ ഇന്നലെ വൈകുന്നേരം 5.30-ഓടെയായിരുന്നു അപകടം.പന്തല്ലൂര്‍ മലയിലെ വ്യൂ പോയിന്‍റ് […]

മേയ് മൂന്നിലെ നീറ്റ് യു ജി പരീക്ഷ റദ്ദാക്കി, നടപടി ചോദ്യപ്പേപ്പര്‍ ചോര്‍ന്നെന്ന ആരോപണത്തിന് പിന്നാലെ.

Post Views: 21 മേയ് മൂന്നിന് നടന്ന ദേശീയ മെഡിക്കല്‍ പ്രവേശനത്തിനായുള്ള നീറ്റ് യു ജി പരീക്ഷ റദ്ദാക്കി. ചോദ്യപ്പേപ്പർ ചോർന്നു എന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് നടപടി. കേന്ദ്ര ഗവണ്‍മെന്റിന്റെ അനുമതിയോടെയാണ് ഈ തീരുമാനം. പരീക്ഷ വീണ്ടും നടത്തുന്ന തീയതികള്‍ […]

അത്ഭുതകരമായ രക്ഷപെടൽ: വയനാട്ടിൽ ബന്ധുക്കളുടെ കൈ വിട്ട് റോഡിലേക്ക് ഓടിയ കുരുന്നിന് ട്രാവലർ ഡ്രൈവർ രക്ഷകനായി

Post Views: 323 വയനാട്: മേപ്പാടിക്കടുത്ത് കുന്നംമ്പറ്റ യിൽ റോഡരികിൽ നിന്നവർക്ക് വിശ്വസിക്കാനാകാത്ത ഒരു നിമിഷം. ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് കൈവിട്ടുപോകുമായിരുന്ന കുഞ്ഞുജീവൻ തിരിച്ചുപിടിച്ചത് ട്രാവലർ ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ.കഴിഞ്ഞ ദിവസം കുന്നംമ്പറ്റ ടൗണിന് സമീപമാണ് സംഭവം നടന്നത്. റോഡരികിലെ […]

റാപിഡോ, ഊബര്‍, ബൈക്ക് ടാക്സികൾക്ക് പണി വരുന്നു; നിയമം ലംഘിച്ചാൽ കർശന നടപടി, മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

Post Views: 44 തിരുവനന്തപുരം: ഓൺലൈൻ ബൈക്ക് ടാക്സികൾക്ക് പൂട്ടിടാൻ മോട്ടോര്‍ വാഹന വകുപ്പ് ഒരുങ്ങുന്നു. സ്വകാര്യ വാഹനങ്ങളിൽ യാത്രക്കാരെ കയറ്റുന്നത് നിയമവിരുദ്ധമാണ്. റാപിഡോ, ഊബര്‍ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന ഇരുചക്ര വാഹനങ്ങള്‍ ടാക്സി ബൈക്കിലേക്ക് മാറ്റണം. നിയമം ലംഘിച്ച് […]

error: Content is protected !!
Verified by MonsterInsights