കഥകളും ഐതീഹ്യങ്ങളും യഥാര്‍ത്ഥ്യങ്ങളും കൂടി കൂടികുഴഞ്ഞു കിടക്കുന്ന ആ ഹിമാലയത്തിലെ ഏറ്റവും നിഗൂഢമായ ഒരുയിടത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ. പലരും അത് ഇപ്പോഴും തിരഞ്ഞുക്കൊണ്ടിരിക്കുകയാണ് . ആ ഇടത്തെ ജ്ഞാന്‍ഗഞ്ച്, ഷാംഗ്രില, ശംഭാല, സിദ്ധാശ്രമം, സിദ്ധഭൂമി എന്നൊക്കെ പറയുന്നു.
ഹിന്ദുമതത്തിലും ബുദ്ധമതത്തിലും ജൈനമതത്തിലും, തിബറ്റിലും, നേപ്പാളിലും, ഇന്ത്യയിലും, ചൈനയിലുമൊക്കെ ഈ നിഗൂഢമായ പ്രദേശത്തെക്കുറിച്ച് പല ഐതീഹ്യങ്ങളും പറയുന്നുണ്ട്. നൂറ്റാണ്ടുകളായി ഈ അനശ്വരതയിലേക്ക് എത്താന്‍ പലരും പരിശ്രമിക്കുന്നുണ്ട്.
അതില്‍ ശ്രീബുദ്ധനും ആദിശങ്കരനും പല കാലഘട്ടത്തിലെ യോഗികളും ഗവേഷകരും ഒക്കെ ഉള്‍പ്പെടുന്നു. ചില വിശുദ്ധരായ ആളുകള്‍ക്ക് ഈ ഇടം പ്രാപ്തമായിയെന്ന് എന്ന് ചില ഗ്രന്ഥങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍, ഗവേഷകരും ശാസ്ത്രഞ്ജരും അതിന്റെ നിജസ്ഥിതി തേടിക്കൊണ്ടിരിക്കുകയാണ്.
മരണമില്ലാത്ത നാട്!
മരണഭയമില്ലാതെ ആളുകള്‍ ജീവിക്കുന്ന ജ്ഞാന്‍ഗഞ്ച് തിബറ്റന്‍ ഹിമാലയന്‍ പ്രദേശത്ത് കൈലാസ പര്‍വ്വതമേഖലകളില്‍ സ്ഥിതി ചെയ്യുന്നതായി വിശ്വസിക്കപ്പെടുന്നു. ഇതിനെക്കുറിച്ച് അറിയാന്‍ പല പ്രഗല്ഭ പര്‍വ്വതാരോഹകരും ശ്രമിച്ചിട്ടുണ്ട്. എന്നാൽ പര്‍വ്വതാരോഹകര്‍ക്ക് എത്തിപ്പെടാന്‍ സാധിക്കാത്തതിനാല്‍ നിഗൂഢതകള്‍ ഇന്നും തുടരുകയാണ്.
ഐതീഹ്യക്കഥകളിലും വിവിധ മതങ്ങളുടെ പുരാണങ്ങളിലും ഈ പ്രദേശം നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഇത്തരം പുരാതന ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍, അസാധാരണമായ ആത്മീയ ശക്തികളും ജ്ഞാനവും ഉള്ള യോഗികളുടെയും ഗുരുക്കന്മാരുടെയും ഋഷിമാരുടെയും വാസസ്ഥലമാണ് ഇവിടമെന്നും .
ആത്മീയമായ ഉയര്‍ന്ന തലത്തിലുള്ള ഇവിടുത്തെ ആളുകള്‍ അമര്‍ത്യത കൈവരിക്കുകയും ജീവിതത്തിന്റെയും മരണത്തിന്റെയും ചക്രത്തെ മറികടന്നുവെന്നുമാണ് വിശ്വാസം. ഹിന്ദുക്കള്‍ക്കിവിടം ശ്രീപരമേശ്വരന്‍ സ്ഥാപിച്ചതാണ്. അതേസമയം ബുദ്ധമത വിശ്വാസികള്‍ക്ക് ഇത് ശ്രീബുദ്ധന്‍ കണ്ടെത്തി സ്ഥാപിച്ചതാണ്.
ജ്ഞാന്‍ഗഞ്ച് ഒരു പുരാതന രാജ്യം?
ഈ പ്രദേശം ഒരു പുരാതനമായ ഒരു രാജ്യമാണെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം ഗവേഷകരുണ്ട്. ബുദ്ധമത ഗ്രന്ഥങ്ങളില്‍ ഇത് സംബന്ധിച്ച നിരവധി പരാമര്‍ശങ്ങളുമുണ്ട്. ജ്ഞാന്‍ഗഞ്ചിന്റെ കൃത്യമായ സ്ഥാനം ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഈ പ്രദേശം ഒരു ഗോത്രസമൂഹത്തിന്റെ ആയിരിക്കാമെന്നും അവര്‍ നശിച്ചുപോയേക്കാമെന്നും അതല്ല ഇന്നും ആധുനിക മനുഷ്യരുടെ കണ്ണില്‍ പെടാതെ ഹിമാലയത്തില്‍ എവിടെയോ കഴിയുന്നുണ്ടാകാമെന്നും ഒക്കെ വാദങ്ങളുണ്ട്.ഹിമാലയത്തിലെ കൈലാസ നിരകള്‍ക്കും തിബറ്റിനും ഇടയിലാകാം ഇതിന്റെ സ്ഥാനമെന്ന് പൊതുവായി പലരും അഭിപ്രായപ്പെടുന്നു.
ഇവിടേക്ക് നാല് പാതകള്‍ ഉണ്ടെന്നാണ് ഐതീഹ്യത്തില്‍ പറയുന്നത്.ആദ്യത്തേത് കൈലാസ പര്‍വ്വതത്തിലേക്കുള്ള പാതയില്‍, രണ്ടാമത്തേത് ചന്ദ്രതാല്‍ തടാകത്തില്‍ നിന്ന് ആരംഭിക്കുന്നത്. മൂന്നാമത്തേത് ലങ്കാധിപതി രാവണന്‍ തപസ്സു ചെയ്തുവെന്ന് പറയുന്ന രാക്ഷസതല്‍ നിന്ന് ആരംഭിക്കുന്നത്. നാലാമത്തേത് ഗംഗോത്രിയില്‍ നിന്ന് ആരംഭിക്കുന്നത്.
ജര്‍മ്മനിയുടെയും റഷ്യയുടെയും പര്യവേക്ഷണങ്ങള്‍
ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ജര്‍മ്മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലര്‍ ഈ പ്രദേശം കണ്ടെത്താനായി ഒരു സംഘത്തെ നിയോഗിച്ചിരുന്നുവെന്നും. എന്നാൽ സോവിയറ്റ് യൂണിയനും ഇതിന് മുമ്പ് ഈ പ്രദേശത്തേക്ക് ഗവേഷക സംഘത്തെ അയച്ചിരുന്നുവെന്ന് പറയുന്നുണ്ട്.
ചൈനയുടെ അധീനതയിലുള്ള ഈ പ്രദേശം ആണവായുധ സംബന്ധമായ ഗവേഷണങ്ങള്‍ നടക്കുന്നുണ്ടെന്നും അതിനാല്‍ ചൈനീസ് അധികൃതര്‍ ഇവിടെ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും പറയുന്നു.1926-ല്‍ ഹഗ് ററ്റ്‌ലെഡ്ജ് എന്നയാള്‍ കൈലാസം പര്‍വ്വതം കയറുന്നതിനെക്കുറിച്ച് പഠിച്ചു. പര്‍വ്വതത്തിന്റെ വടക്കുഭാഗത്തൂടെ മാത്രമെ കയറാന്‍ സാധിക്കൂ എന്നും .
പക്ഷെ ആ ഭാഗത്തെ 6000 അടി (1,800 മീറ്റര്‍) കയറുക എന്നത് അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു . 1936-ല്‍ ഹേര്‍ബെര്‍ട്ട് ടിച്ചിയും 1980-ല്‍ റിന്‍ഹോള്‍ഡ് മെസ്സെനാറും 2001-ല്‍ ഒരു സ്പാനിഷ് സംഘവും ഇതിനായി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പര്‍വ്വതത്തിന്റെ ഏറ്റവും അടുത്ത പ്രദേശങ്ങളില്‍ പോലും ഇവര്‍ക്ക് എത്താന്‍ സാധിച്ചില്ല.