ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ ഭാഗമായുള്ള സൂപ്പര്‍ സിക്സ് മത്സരത്തില്‍ 7 വിക്കറ്റ് വിജയവുമായി വെസ്റ്റിന്‍ഡീസ്. ആദ്യം ബാറ്റ് ചെയ്ത ഒമാനെ 221/9 എന്ന സ്കോറിലൊതുക്കിയ ശേഷം വെസ്റ്റിന്‍ഡീസ് 39.4 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ വിജയം കുറിയ്ക്കുകയായിരുന്നു.
100 റണ്‍സ് നേടി പുറത്തായ ബ്രണ്ടന്‍ കിംഗ് ആണ് വെസ്റ്റിന്‍ഡീസിന്റെ വിജയം എളുപ്പത്തിലാക്കിയത്. ഷായി ഹോപ് പുറത്താകാതെ 63 റണ്‍സ് നേടി. കിംഗ് ആണ് കളിയിലെ താരം. വെസ്റ്റിന്‍ഡീസും ഒമാനും നേരത്തെ തന്നെ പുറത്തായതിനാല്‍ മത്സരം അപ്രസക്തമായിരുന്നു.