കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന’പദ്മിനി’യുടെ റിലീസ് മാറ്റിവച്ചതായി അണിയറ പ്രവര്‍ത്തകര്‍. കേരളത്തിലെ പ്രതികൂലമായ കാലാവസ്ഥയില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്ന വേളയില്‍ സിനിമയുടെ റിലീസ് നീട്ടിവയ്ക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ജൂലൈ ഏഴിനാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്.
സെന്ന ഹേഗ്‌ഡെ സംവിധാനം ചെയ്യുന്ന ചിത്രമാണ് പദ്മിനി. അപര്‍ണ ബാലമുരളി, മഡോണ സെബാസ്റ്റ്യന്‍, വിന്‍സി അലോഷ്യസ് എന്നിവരും നായികാ വേഷങ്ങളിലെത്തുന്നു. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ദീപു പ്രദീപാണ് പദ്മിനിയുടെയും രചന നിര്‍വഹിക്കുന്നത്.
മാളവിക മേനോന്‍, ആതിഫ് സലിം, സജിന്‍ ചെറുകയില്‍, ഗണപതി, ആനന്ദ് മന്മഥന്‍, സീമ ജി നായര്‍, ഗോകുലന്‍, ജെയിംസ് ഏലിയ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. പദ്മിനി ഒരു നര്‍മ പ്രാധാന്യമുള്ള ചിത്രമായിരിക്കും എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രന്‍, സംഗീതം ജേയ്ക്‌സ് ബിജോയ്, എഡിറ്റര്‍ മനു ആന്റണി, പ്രൊഡക്ഷന്‍ കോണ്‍ട്രോളര്‍ മനോജ് പൂങ്കുന്നം, കലാസംവിധാനം അര്‍ഷാദ് നക്കോത്, വസ്ത്രാലങ്കാരം ഗായത്രി കിഷോര്‍, മേക്കപ്പ് രഞ്ജിത് മണലിപറമ്പില്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിനീത് പുല്ലൂടന്‍, സ്റ്റില്‍സ് ഷിജിന്‍ പി രാജ്, പോസ്റ്റര്‍ ഡിസൈന്‍ യെല്ലോടൂത്ത്, ചീഫ് അസ്സോഷ്യേറ്റ് ഡയറക്ടര്‍സ് വിഷ്ണു ദേവ്, ശങ്കര്‍ ലോഹിതാക്ഷന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് പിആര്‍ വൈശാഖ് സി. വടക്കേവീട്, മീഡിയ പ്ലാനിങ്-മാര്‍ക്കറ്റിങ് ഡിസൈന്‍ പപ്പെറ്റ് മീഡിയ.