കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന’പദ്മിനി’യുടെ റിലീസ് മാറ്റിവച്ചതായി അണിയറ പ്രവര്‍ത്തകര്‍. കേരളത്തിലെ പ്രതികൂലമായ കാലാവസ്ഥയില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്ന വേളയില്‍ സിനിമയുടെ റിലീസ് നീട്ടിവയ്ക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ജൂലൈ ഏഴിനാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. സെന്ന ഹേഗ്‌ഡെ സംവിധാനം ചെയ്യുന്ന ചിത്രമാണ് പദ്മിനി. […]