അടുക്കളയില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് പുളി. വിറ്റാമിനുകളാല്‍ സമ്പുഷ്ടമായ പുളിയ്ക്ക് ആരോഗ്യത്തിനപ്പുറം മറ്റ് അനവധി ഉപയോഗങ്ങളുണ്ട്. വൃത്തിയാക്കാലും ചര്‍മപരിപാലനവും തുടങ്ങി പുളിയുടെ ഗുണങ്ങൾ അനവധിയാണ്. പാചകത്തിനെടുത്ത ശേഷം അധികം വരുന്ന പുളി ഇനി കളയാതെ മികച്ചരീതിയിൽ പ്രയോജനപ്പെടുത്താം
പുളിയുടെ അസിഡിക് സ്വഭാവം പാത്രങ്ങള്‍ വൃത്തിയാക്കുന്നതില്‍ ഏറെ സഹായകമാകുന്നു. പറ്റിപിടിച്ച ഇളകാത്ത കറകളെ നീക്കം ചെയ്ത് എണ്ണമയമുള്ള പ്രതലങ്ങള്‍ വൃത്തിയാക്കാന്‍ ഒരു പ്രകൃതിദത്ത സ്‌ക്രബ്ബറായിത്തന്നെ പുളിയെ ഉപയോഗിക്കാം. ക്ലാവുപിടിച്ച പാത്രങ്ങളെ തിളക്കമുള്ളതാക്കാനും പുളി നല്ലതാണ്. ഇതിനായി അല്പം പുളി വെള്ളത്തിൽ കുതിർത്ത് നന്നായി അഴുക്കുപിടിച്ച പാത്രങ്ങള്‍ ഉരച്ചു കഴുകുക. അണുക്കളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ആന്റി ബാക്ടീരിയല്‍ ഘടകങ്ങളും പുളിയിലുണ്ട്. പുളിയോടൊപ്പം അല്പം ഉപ്പും കൂടി ചേര്‍ത്ത് കുതിര്‍ത്ത് ഉപയോഗിച്ചാല്‍ പാത്രങ്ങള്‍ കൂടുതല്‍ വൃത്തിയുള്ളതാകും.
ഈച്ചകളും ചെറുപ്രാണികളും അടുക്കളയിലെ നിത്യശല്യക്കാരാണ്. ഇവയെ തുരത്താന്‍ പുളി ഒരു മികച്ച മാര്‍ഗമാണ്. സ്വാഭാവിക മണവും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുമുള്ളതിനാല്‍ കീടങ്ങളെയും ചെറുപ്രാണികളെയും തുരത്താന്‍ ഇത് സഹായിക്കും. ഇതിനായി പുളി വെള്ളത്തില്‍ കുതിര്‍ത്ത് ചെറിയ പാത്രത്തിലാക്കി വീടിനും അടുക്കളയ്ക്കും ചുറ്റും വയ്ക്കുക. ചർമസംരക്ഷണത്തിന് പൊടിക്കെെകളും പ്രകൃതിദത്ത പരീക്ഷണങ്ങളും നടത്തുന്നവർക്കുള്ള മികച്ച മാർഗമാണ് പുളി. പുളിയില്‍ സൈലോഗ്ലൈക്കന്‍സ് അടങ്ങിയിരിക്കുന്നതിനാല്‍ ഇവ സൗന്ദര്യവര്‍ധകവസ്തുക്കളിലും ഫാര്‍മസ്യൂട്ടിക്കല്‍സിലും ഉപയോഗിക്കുന്നു. സ്ഥിരമായി പുളി കഴിക്കുന്നതും പുരട്ടുന്നതും ചര്‍മത്തിലെ പാടുകള്‍ കുറയ്ക്കുവാനും ചര്‍മത്തെ മൃദുവാക്കാനും സഹായിക്കുന്നു. പുളിയിലെ ജലാംശം ചര്‍മത്തിന് ഇലാസ്തികത നല്‍കുന്നു.
പാത്രവും ചർമവും ഒരുപോലെ തിളങ്ങാൻ പുളി
