യുഎഇ വിട്ടവര്‍ക്ക് ഏത് വിസയിലും രാജ്യത്ത് തിരിച്ചെത്താം

യുഎഇ വിട്ടവര്‍ക്ക് ഏത് വിസയിലും രാജ്യത്ത് തിരിച്ചെത്താം

2024-ലെ യുഎഇ പൊതുമാപ്പ് കാലയളവില്‍ ഔട്ട്പാസ് ലഭിച്ച്‌ രാജ്യം വിട്ടവർക്ക് ഏത് വിസയിലും യുഎഇയിലേക്ക് തിരിച്ചെത്താൻ യാതൊരു തടസവുമില്ലെന്ന് ദുബായ് ജിഡിആർഎഫ്എ അറിയിച്ചു. പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശത്തേക്ക് മടങ്ങിയ വിദേശികള്‍ക്ക് വിസിറ്റ് വിസ, എംപ്ലോയ്മെന്റ് വിസ തുടങ്ങിയ വിവിധ തരത്തിലുള്ള വിസകളില്‍ രാജ്യത്തേക്ക് മടങ്ങിവരാനാകുമെന്നും വ്യക്തമാക്കി. വിസ നിയമം ലംഘിച്ചവർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനും രേഖകള്‍ ശരിയാക്കി യുഎഇയില്‍ തുടരാനും പൊതുമാപ്പ് അവസരം നല്‍കി. പൊതുമാപ്പിന്റെ അവസാന തീയതി അടുത്തുവരുന്നു.

അവധി ദിവസങ്ങളിലും അടക്കം ഞങ്ങള്‍ പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിസ സ്റ്റാറ്റസ് ശരിയാക്കി രാജ്യം വിടാനോ അല്ലെങ്കില്‍ പുതിയ വിസയിലേക്ക് മാറാനോ നിയമലംഘകർ വേഗത്തില്‍ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. പൊതുമാപ്പ് കാലയളവിന്റെ അവസാനത്തോടടുക്കുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമാപ്പ് കേന്ദ്രമായ അല്‍ അവീർ സെന്ററിലും ദുബായിലെ അമർ സെന്ററുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.


സെപ്റ്റംബർ 1 മുതലാണ് പദ്ധതിയുടെ ആരംഭം, ഒക്ടോബർ 31-ന് അവസാനിക്കുമ്പോൾ ഇന്ത്യക്കാരും മറ്റ് രാജ്യക്കാരും അടക്കം നിരവധി പേരാണ് പദ്ധതി പ്രയോജനപ്പെടുത്തിയത്. ‘സുരക്ഷിത സമൂഹത്തിലേക്ക്’ എന്ന സന്ദേശത്തോടെ നടന്ന പദ്ധതിയിലൂടെ വിസാ നിയമലംഘകരോടുള്ള മനുഷ്യത്വപരമായ സമീപനമാണ് യുഎഇ അധികൃതർ സ്വീകരിച്ചത്. സർക്കാർ ഫീസ് ഒന്നും ഈടാക്കാതെയും മറ്റു സൗകര്യങ്ങള്‍ ഒരുക്കിയാണ് ഇത്തരക്കാരെ പിന്തുണച്ചത്. വിസ സാധുവാക്കി യുഎഇയില്‍ തുടരാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക ജോബ് റിക്രൂട്ട്മെന്റ് ക്യാമ്പും സംഘടിപ്പിച്ചു. നിരവധി പേർക്ക് ഈ ക്യാമ്പ് വഴി തൊഴില്‍ ലഭിച്ച്‌ പുതിയ ജീവിതത്തിലേക്ക് കടക്കാനായതായും ജിഡിആർഎഫ്എ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights