മുംബൈയിൽ നടന്ന പ്രീ- ബർത്ത്ഡേ ഇവന്റിൽ ആലിയ ഭട്ട് അണിഞ്ഞ പീച്ച് കുർത്ത ഡിസൈൻ ചെയ്തത് മന ലേബൽ ആണ്. ഈ കുർത്തയുടെ വിലയറിയാമോ?
ആലിയയുടെ ജന്മദിനാഘോഷങ്ങൾക്കു മുന്നോടിയായി രൺബീർ മുംബൈയിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. മുംബൈയിലെ മാധ്യമപ്രവർത്തകരും പാപ്പരാസികളുമെല്ലാം ആലിയയുടെ പ്രീ- ബർത്ത്ഡേ ഇവന്റിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
പരിപാടിയിൽ നിന്നുള്ള ആലിയയുടെ വീഡിയോകളും ആരാധകരുടെ ഹൃദയം കവർന്നു കഴിഞ്ഞു. ഒരു പീച്ച് എത്നിക് കുർത്തയായിരുന്നു ആലിയയുടെ വേഷം. സിമ്പിൾ ഡിസൈനിലുള്ള ചുരിദാറിനൊപ്പം മിനിമം മേക്കപ്പ് അണിഞ്ഞാണ് ആലിയ ചടങ്ങിനെത്തിയത്.
വി കട്ട് നെക്കുള്ള പീച്ച് കുർത്തയിൽ ആലിയ അതീവ എലഗന്റായി കാണപ്പെട്ടു. വൈറ്റ് എംബ്രോയിഡറി വർക്കുകളും ഈ കുർത്തയിൽ കാണാം.
ചന്ദേരി മെറ്റീരിയലിൽ ഉള്ളതാണ് ഈ കുർത്ത. പീച്ച് കുർത്തയ്ക്ക് അനുയോജ്യമായ ഓഫ്-വൈറ്റ് സ്‌ട്രെയിറ്റ്-കട്ട് പാന്റ്‌സും ആലിയ ധരിച്ചു. മന ലേബൽ ഡിസൈൻ ചെയ്ത കുർത്തയാണ് ഇത്.
ഈ കുർത്തയുടെ വില എത്രയാണെന്നറിയാമോ? എലഗന്റ് ലുക്കിലുള്ള മനോഹരമായ ഈ കുർത്തയുടെ വില 22,500 രൂപയാണ് എന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്