വടിവേലുവിനെയും ഫഹദ് ഫാസിലിനെയും പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന, സൂപ്പർ ഗുഡ് ഫിലിംസിന്റെ 98-ാമത് ചിത്രമായ” മാരീസൻ” ജൂലൈ 25-ന് ലോകമാകെയുള്ള തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുമെന്ന് നിർമ്മാതാക്കൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചിത്രത്തിൽ നിന്നുള്ള ഒരു പ്രത്യേക സ്റ്റിൽ പുറത്ത് വിട്ടതോടെയാണ് ഈ വലിയ പ്രഖ്യാപനം ഉണ്ടായത്, ആരാധകരിലും സിനിമാപ്രേമികളിലും പുതിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന “മാരീസൻ” ഒരു ഗ്രാമീണ പശ്ചാത്തലത്തിലുള്ള ട്രാവലിങ് ത്രില്ലർ ചിത്രമാണ്. കഥ, തിരക്കഥ, സംഭാഷണം വി. കൃഷ്ണമൂർത്തി എഴുതുന്നു. ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും വി. കൃഷ്ണമൂർത്തി തന്നെയാണ്. കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി.എൽ. തേനപ്പൻ, ലിവിംഗ്സ്റ്റൺ, റെണുക, ശരവണ സുബ്ബയ്യ, കൃഷ്ണ, ഹരിത, ടെലിഫോൺ രാജ് തുടങ്ങിയവരും പ്രധാന അഭിനേതാക്കളാണ്.
വടിവേലുവും ഫഹദ് ഫാസിലും ഒന്നിക്കുന്ന ‘മാരീസൻ’ ജൂലൈ 25-ന്









