തിരുവനന്തപുരത്ത് വച്ച് നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാറിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റ സംഭവം വലിയ വാര്‍ത്തയായി മാറിയിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ മറ്റൊരു അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് നടന്‍. തന്റെ പേഴ്‌സ് കളഞ്ഞ് പോയ വിവരവും അത് തിരികെ എത്തിച്ച ദൈവത്തിന്റെ കരങ്ങളേയും കുറിച്ചാണ് മണിയന്‍പിള്ള രാജു കുറിച്ചിരിക്കുന്നത്.
പേഴ്‌സില്‍ പൈസയും അതിനേക്കാള്‍ വിലയുള്ള കാര്‍ഡുകളും ഉണ്ടായിരുന്നുവെന്നും എല്ലാം നഷ്ടമായെന്ന് കരുതിയപ്പോഴാണ് ദൈവം ഓട്ടോക്കാരനായ സാബുവിന്റെ രൂപത്തില്‍ വന്നതെന്നും നടന്‍ പറയുന്നു. തന്റെ വീട് അന്വേഷിച്ച് കണ്ടെത്തി സാബുവും ഭാ?ര്യയുമാണ് പേഴ്‌സ് കൊണ്ടു തന്നതെന്നും മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു.
ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു മണിയന്‍പിള്ള രാജുവിന്റെ കുറിപ്പ്. നിരവധി പേരാണ് നടന്റെ കുറിപ്പിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ചിലര്‍ അഭിനന്ദിച്ചു കൊണ്ട് കമന്റ് ചെയ്തപ്പോള്‍ മറ്റു ചിലര്‍ നടനെ വിമര്‍ശിക്കുകയും ചെയ്തു. ‘നന്ദി മാത്രമേ ഉള്ളോ ?’ എന്നൊരു വിമര്‍ശക കമന്റിന് മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജ് മണിയന്‍പിള്ള മറുപടിയും നല്‍കിയിട്ടുണ്ട്.
‘ബാക്കി എന്തു ചെയ്തു എന്നുള്ളത്, പോസ്റ്റില്‍ ഇടേണ്ട കാര്യമുണ്ടോ?’ എന്നായിരുന്നു നിരഞ്ജിന്റെ മറുപടി. അതേസമയം കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണം സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്ക് പോകവേ നിരഞ്ജ് സഞ്ചരിച്ച കാറും കെഎസ്ആര്‍ടിസി ബസും തമ്മില്‍ കൂട്ടിയിടിച്ചിരുന്നു. വണ്ടിക്ക് കേടുപാടുകള്‍ സംഭവിച്ചെങ്കിലും നിരഞ്ജ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
കുറിപ്പിന്റെ പൂര്‍ണരൂപം
നമസ്‌ക്കാരം ഒരു സന്തോഷം നിങ്ങളോട് പങ്കുവയ്ക്കുവാന്‍ തോന്നി… കഴിഞ്ഞ ദിവസം എന്റെ പേഴ്‌സ് കളഞ്ഞു പോയി… അതില്‍ കുറച്ച് പൈസയും പൈസയേക്കാള്‍ വില ഉള്ള കാര്‍ഡുകളും ഉണ്ടായിരുന്നു. എല്ലാം നഷ്ടപ്പെട്ടെന്ന് വിചാരിച്ചിരുന്നപ്പോഴാണ് ദൈവം മണികണ്ഠ സയൂജ് (സാബു) എന്ന ഒരു ഓട്ടോക്കാരന്റെ രൂപത്തില്‍ വന്നത്…
എന്റെ പേഴ്‌സ് കളഞ്ഞു കിട്ടിയത് അവര്‍ക്കാണ്.. എന്റെ വീട് അന്വേഷിച്ചു കണ്ടെത്തി സാബുവും ഭാര്യ ഉഷയും ചേര്‍ന്ന് എന്റെ വീട്ടില്‍ കൊണ്ട് വന്ന് തരുകയായിരുന്നു. വളരെയധികം സന്തോഷം നല്‍കിയ സമയം ആയിരുന്നു അത്..അവരുടെ ഈ നന്മക്ക് എല്ലാവിധ നന്ദിയും കടപ്പാടും അറിയിക്കുന്നു… അവരെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ..








