ഭാര്യയെ കൊന്നകേസില്‍ ജയിലില്‍ നിന്നിറങ്ങി 16 കാരനെ കൊന്നു; തലച്ചോര്‍ ഭക്ഷിച്ച് ചോര കുടിച്ചു, പ്രതി പിടിയില്‍

ഭോപ്പാല്‍: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ യുവാവ് 16-കാരനെ കൊലപ്പെടുത്തി. തുടര്‍ന്ന് ഇയാള്‍ മൃതദേഹത്തില്‍ നിന്ന് മാംസം ഭക്ഷിക്കുകയും ചോര കുടിക്കുകയും തലച്ചോറ് ഭക്ഷിക്കുകയും ചെയ്തതായാണ് പൊലീസ് പറയുന്നത്. മധ്യപ്രദേശിലെ സാമന്ന ഗ്രാമത്തിലാണ് സംഭവം.ഗുഡ്ഡ പട്ടേല്‍ (46) എന്നയാളാണ് ക്രൂരകൃത്യം നടത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് പ്രതി ജയിലിലായിരുന്നു. ജനുവരിയിലാണ് ഇയാള്‍ ജയില്‍ മോചിതനായത്. തുടര്‍ന്ന് ഇയാള്‍ തന്റെ ഗ്രാമത്തില്‍ തിരിച്ചെത്തിയശേഷമാണ് വീണ്ടും കൊലപാതകം നടത്തിയത്. അര്‍ത്ഥ്‌ഖേദ ഗ്രാമത്തില്‍ നിന്നുള്ള 16 കാരനെയാണ് ഗുഡ്ഡ പട്ടേല്‍ കൊലപ്പെടുത്തിയത്. സാമന്നയിലുള്ള സഹോദരിയുടെ വീട്ടിലേക്ക് വന്നതായിരുന്നു കുട്ടി. ബൈക്കില്‍ തിരികെ പോകുകയായിരുന്ന കുട്ടിയെ പ്രതി ഇരുമ്പു വടികൊണ്ട് ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ 16 കാരന്‍ മരിച്ചു. തുടര്‍ന്ന് പ്രതി 16 കാരന്റെ തലച്ചോര്‍ ഭക്ഷിക്കുകയും ചോര കുടിക്കുകയും ചെയ്യുന്നത് സ്ഥലത്തെത്തിയ നാട്ടുകാര്‍ കണ്ടതായി പൊലീസ് പറഞ്ഞു.കുട്ടിയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ സ്ഥലത്തെത്തിയപ്പോള്‍, ഗുഡ്ഡ പട്ടേല്‍ 16 കാരന്റെ തലച്ചോര്‍ കഴിക്കുന്നതും ചോര കുടിക്കുന്നതുമാണ് കണ്ടത്. ഇയാളുടെ കൈകളില്‍ ഇതിന്റെ അവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതിയെ പിടികൂടാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും കൈയില്‍ ഉണ്ടായിരുന്ന ഇരുമ്പു വടികൊണ്ട് ഇയാള്‍ തിരിച്ച് ആക്രമിക്കാന്‍ ശ്രമിച്ചു. നാട്ടുകാര്‍ പിന്തുടര്‍ന്ന് കല്ലെറിഞ്ഞു. വിവരമറിഞ്ഞെത്തിയ പൊലീസ് സംഭവ സ്ഥലം വളഞ്ഞ് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights