‘ഉമ്മൻ ചാണ്ടിയെ വേദനിപ്പിച്ചതിന്റെ കൂലി, ഗണേഷ് കുമാറിനെ എപ്പോഴാണ് അറസ്റ്റ് ചെയ്യുന്നത്?; രാഹുൽ മാങ്കൂട്ടത്തിൽ

മന്ത്രി ഗണേഷ് കുമാറിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഉമ്മൻ ചാണ്ടിയോട് കാട്ടിയ നീതികേടിന് കിട്ടിയ കൂലിയാണിത്. ഹോട്ടൽ വളഞ്ഞു ഒരു എം എൽ എയെ രാത്രി അറസ്റ്റ് ചെയ്തു എപ്പോഴാണ് അതുപോലെ ഗണേഷ് കുമാറിനെ അങ്ങനെ പിടിക്കൂടുക. നിരന്തര കുറ്റവാളി ആയ ഗണേഷിനെ കുറിച്ച് ഭാര്യ തന്നെ പരാതി ഉന്നയിച്ചു.ഊരും പേരും ഇല്ലാത്ത മെയിലിന്റെ അടിസ്ഥാനത്തിൽ ജനപ്രതിനിധിയെ അറസ്റ്റ് ചെയ്ത പൊലീസ് ഗണേഷ് കുമാറിനെ എപ്പോഴാണ് അറസ്റ്റ് ചെയ്യുക. ഗണേഷിനെ അറസ്റ്റ് ചെയ്യാൻ എപ്പോഴാണ് മുഖ്യമന്ത്രിയുടെ പോലീസ് എപ്പോഴാണ് പുറപ്പെടുക. എപ്പോഴാണ് മന്ത്രിയുടെ രാജി ചോദിച്ചു വാങ്ങുക. ഗണേഷിന്റെ ഭാര്യ കണ്ട്രോൾ റൂമിൽ നൽകിയ പരാതിയ്ക്ക് എന്ത് പരിഹാരമുണ്ടായി. മന്ത്രി ഫോൺ ചോർത്തിയെന്ന ഭാര്യയുടെ പരാതി അതീവ ഗുരുതരം.

ഗണേഷ് കുമാറിന് ധാരാളം പ്രണയങ്ങൾ ഉണ്ടെന്ന് പറഞ്ഞു, അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം. കെഎസ്ആർടിസി ബസ് ഒന്നും അല്ലല്ലോ വഴിയിൽ കാണുന്നവരെ എല്ലാം വിളിച്ചു കയറ്റാൻ. ഗണേഷ് കുമാറിന്റെ ഭാര്യയെ മന്ത്രിയുടെ സ്റ്റാഫുകൾ കയ്യേറ്റംചെയ്തു. രാജ്യത്തിന്റെ നിയമത്തിന്റെ ഒരു പരിരക്ഷയും കിട്ടാത്ത കുറ്റകൃത്യം അവിടെ നടന്നോ എന്ന് ഗണേഷ് കുമാർ വ്യക്തമാക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു.

ഗണേശിന്റെ യോഗ്യത ഏറ്റവും നന്നായി അറിയാവുന്നത് ആർ ബാലകൃഷ്ണ പിള്ളക്കാണ്. ഏറ്റവും കൂടുതൽ IVF സെന്ററുകൾ പത്തനാപ്പുരത്ത്. ഒറ്റയടിക്ക് മൂന്ന് പാട് കിട്ടിയ ആളാണ് ഗണേഷ് കുമാർ. മന്ത്രിയുടെ സ്റ്റാഫുകൾ കയ്യേറ്റം ചെയ്തത് കുറ്റകരമല്ലേ. അധികാര ദുർവിനിയോഗം നടന്നു. പ്രണയമാണെന്നു പറഞ്ഞാലും അന്നേ ദിവസം എന്തെങ്കിലും നിയമവിരുദ്ധ പ്രവർത്തനം നടന്നോയെന്ന് ഗണേഷ് കുമാർ മറുപടി പറയണം. നമ്മൾ വിശ്വാസപൂർവ്വം കാണുന്ന ഏതെങ്കിലും ബിംബത്തെ ഗണേഷ് കുമാർ ചൂഷണം ചെയ്തിട്ടുണ്ടോ എന്നും അറിയണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights