ഒരച്ഛനും മൂന്ന് അമ്മമാരും ചേര്‍ന്ന് അവനോട് കാണിച്ച ക്രൂരത; സ്‌നേഹിക്കാനും കരുതല്‍ നല്‍കാനും ഒരമ്മയില്ലാതെ ഒറ്റപ്പെട്ടു’

കൊല്ലം സുധിയുടെ മകന്‍ കിച്ചു സുധിയുടെ വിഡിയോ ചര്‍ച്ചയാവുകയാണ്. താന്‍ ജീവിതത്തില്‍ നേരിട്ട കയ്‌പ്പേറിയ അനുഭവങ്ങളും, അച്ഛന്റെ മരണശേഷം അനുഭവിപ്പിച്ച ഒറ്റപ്പെടലുമെല്ലാം കിച്ചു പങ്കുവെക്കുകയാണ്. കിച്ചുവിന്റെ വിഡിയോയെക്കുറിച്ചുള്ള എഴുത്തുകാരി അനു ചന്ദ്രയുടെ വാക്കുകളും ശ്രദ്ധ നേടുകയാണ്.ആ കുഞ്ഞ് ഇതിനേക്കാള്‍ നല്ലൊരു കുട്ടിക്കാലമര്‍ഹിച്ചിരുന്നു. അത് അവന് കിട്ടിയിട്ടില്ല. ഒരച്ഛനും മൂന്ന് അമ്മമാരും ചേര്‍ന്നാണ് അവനോടാ ക്രൂരത കാണിച്ചതെന്നാണ് അനു ചന്ദ്ര പറയുന്നത്. കിച്ചു അര്‍ഹിച്ചിരുന്ന ജീവിതം നല്‍കേണ്ട ഉത്തരവാദിത്തം അച്ഛന്‍ സുധിയ്ക്കും രേണുവിനും ഉണ്ടായിരുന്നുവെന്നും അനു പറയുന്നു. ആ വാക്കുകളിലേക്ക്:പാവം. ഈ കുട്ടി സംസാരിക്കുന്നത് കേട്ടിട്ട് സങ്കടം തോന്നി. രേണു സുധിയുടെ നിലവിലെ ജീവിതത്തെ കുറിച്ചൊന്നും ഞാന്‍ അഭിപ്രായം പറയുന്നില്ല. പക്ഷേ, ഈ കുട്ടി അര്‍ഹിക്കുന്നൊരു ജീവിതം അവന് കൊടുക്കാനുള്ള ഉത്തരവാദിത്തം രേണുവിനുണ്ടായിരുന്നു. രേണുവിന് മാത്രമല്ല, അതിനേക്കാള്‍ കൂടുതലായി അവന്റെ അച്ഛനുമുണ്ടായിരുന്നു അതേ ഉത്തരവാദിത്തം. പക്ഷേ അവരാരും വേണ്ടത്ര രീതിയില്‍ ഈ കുഞ്ഞിനോട് ഉത്തരവാദിത്തം കാണിച്ചില്ല എന്നാണ് അവന്റെ പുതിയ വീഡിയോയില്‍ നിന്ന് മനസിലാകുന്നത്. പകരം, ഒരു ലോഡ് മോശം അനുഭവങ്ങളുള്ള കുട്ടിക്കാലം മാത്രം അവന് സമ്മാനിച്ചു.ഏകാന്തതയിലേക്കും, ഡ്രഗ്‌സ്‌ന്റെ ഉപയോഗമുണ്ടാകുന്ന മാനസികാവസ്ഥയിലേക്കുമെല്ലാം അവനെ തള്ളിയിട്ടു. ഒരച്ഛനും മൂന്ന് അമ്മമാരും ചേര്‍ന്നാണ് അവനെ ഈ വിധേനയെല്ലാം തകര്‍ത്തത്. അതില്‍ മൂന്നാമത്തെ അമ്മ ‘അവനെന്റെ മോനാണെ’ എന്നും പറഞ്ഞു മീഡിയ സ്‌പെയ്‌സ് ഉണ്ടാക്കിയെടുക്കുമ്പോള്‍ പോലും, സ്‌നേഹിക്കാനോ കരുതല്‍ നല്‍കാനോ ഒരമ്മയില്ലാത്ത വിധത്തില്‍ അവന്‍ ഒറ്റപെടലില്‍ ആയിരുന്നു.

അല്ലെങ്കിലും കുഞ്ഞുങ്ങളോട് എത്രയൊക്കെ സ്‌നേഹമുണ്ടെന്ന് അമ്മമാര്‍ സ്വയം പറഞ്ഞിട്ടും കാര്യമില്ല. സ്‌നേഹം അനുഭവിക്കേണ്ട കുഞ്ഞിനത് സ്‌നേഹമായി തോന്നിയില്ലെങ്കില്‍ പിന്നെ നിങ്ങളീ പറയുന്ന സ്‌നേഹത്തിനൊന്നും ഒരു അര്‍ത്ഥവുമില്ലെന്നേ. ഏതായാലും ലൈഫിലെ ഒറ്റപ്പെടല്‍ മൂലം മൂന്നാല് വര്‍ഷമൊരു മുറിക്കകത്തെ കമ്പ്യൂട്ടറിന് മുന്‍പിലിരിക്കേണ്ട ഗതിക്കേടവന് വന്നിട്ടുണ്ട്. അച്ഛനും അമ്മയും ഋതപ്പനുമുള്ള ജീവിതത്തില്‍ തനിക്കൊരു ഇടമില്ലാതെയവന്‍ ദുഃഖിച്ചിട്ടുണ്ട്

ഞാന്‍ കൂടുതല്‍ ഒന്നും പറയുന്നില്ല. ജീവിതം ആ കുഞ്ഞിന്റെതാണ്. അനുഭവങ്ങളും ആ കുഞ്ഞിന്റെതാണ്. പക്ഷേ ഒന്നു മാത്രമെനിക്ക് പറയാന്‍ പറ്റും, ആ കുഞ്ഞ് ഇതിനേക്കാള്‍ നല്ലൊരു കുട്ടിക്കാലമര്‍ഹിച്ചിരുന്നു. അത് അവന് കിട്ടിയിട്ടില്ല. ഒരച്ഛനും മൂന്ന് അമ്മമാരും ചേര്‍ന്നാണ് അവനോടാ ക്രൂരത കാണിച്ചത്. പക്ഷേ കാണിച്ച ക്രൂരതകളെക്കാള്‍ വലിയ, ഏറ്റവും കൂടിയ അളവിലുള്ള ക്രൂരത എന്താണെന്നറിയാമോ ? ആ കുഞ്ഞിന് നേരെചൊവ്വേ കൊടുക്കാതെ പോയ സ്‌നേഹവും കരുതലുമെല്ലാം താന്‍ കൊടുത്തെന്ന വ്യാജേന ആ സ്ത്രീ അതു വഴിയുണ്ടാക്കിയ ഫെയിം. അതേ. അത് തന്നെയാണ് ഏറ്റവും വലിയ വേദന.

നോക്കൂ, ‘ തനിക്ക് സ്‌നേഹം കിട്ടിയിട്ടില്ല’ എന്ന സത്യത്തെക്കാള്‍ കൂടുതലായി ‘ തനിക്ക് സ്‌നേഹം കിട്ടി ‘ എന്ന കളവിനെ ലോകം വിശ്വസിക്കുമ്പോള്‍, നിഷേധിക്കപ്പെട്ട അവന്റെ ബാല്യത്തെയാണ് കളവ് പ്രചരിപ്പിച്ചവരും കളവ് വിശ്വസിച്ചവരുമെല്ലാം കൂടി ചേര്‍ന്ന് തള്ളി കളയുന്നത്. അതായത്, നിഷേധിക്കപ്പെട്ട ബാല്യം; ഒരിക്കലും അവന്റെയാ സത്യത്തെ നമ്മളാരും നിഷേധിച്ചുകൂടാ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights