ട്രൈബല്‍ പ്രീമെട്രിക് ഹോസ്റ്റല്‍ തകര്‍ത്തതിനുള്ള മറുപടി സര്‍ക്കാരും മന്ത്രി ഓ ആര്‍ കേളുവും മറുപടി പറയണം : ശ്യാം രാജ്

നിലവില്‍പുഴ: തകര്‍ന്ന് തരിപ്പണമായ തൊണ്ടര്‍നാട് പഞ്ചായത്തിലെ കുഞ്ഞോ പ്രീമെട്രിക്ട്രൈബല്‍ ഹോസ്റ്റലിന്റെ ദുരവസ്ഥയില്‍ എല്‍ഡിഎഫ് സര്‍ക്കാരും ഒ.ആര്‍ കേളുവും മറുപടി പറയണമെന്ന്എന്‍ ഡി എ മാനന്തവാടി നിയോജകമണ്ഡലം സ്ഥാനാര്‍ഥി പി ശ്യാംരാജ്. ജീര്‍ണ്ണിച്ച പഴയ കെട്ടിടത്തിന് പകരം 2021 ഫെബ്രുവരി 11നാണ് അന്നത്തെ പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി എ കെ ബാലന്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുവാനായി ശിലാസ്ഥാപനം ഉദ്ഘാടനം ചെയ്തത്.സംസ്ഥാനതലത്തില്‍ തന്നെ ഇക്കാര്യം ചര്‍ച്ച വിഷയമാകുമെന്നും ഹോസ്റ്റലിന്റെ നിലവിലെ സാഹചര്യം കേന്ദ്ര പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ശ്യാം ഉറപ്പ് നല്‍കി.

നിലവില്‍ പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രിയായ അന്ന് എം എല്‍ എയായ ഓ ആര്‍ കേളുവായിരുന്നു അധ്യക്ഷന്‍നാലു കോടി രൂപ ചെലവില്‍ സിഡ്‌കോ ലിമിറ്റഡിനായിരുന്നു നിര്‍മ്മാണ ചുമതല ഏറ്റെടുത്തത് എന്നാല്‍ തറക്കലിട്ട് പോയതല്ലാതെ ഒരു നിര്‍മ്മാണ പ്രവര്‍ത്തിയും നടന്നിട്ടില്ല വന്‍ അഴിമതിയാണ് ഇക്കാര്യത്തില്‍ നടന്നിരിക്കുന്നതെന്നും ശ്യാം രാജ് പറഞ്ഞു കേരളത്തിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ പഠിക്കാനായി ബുദ്ധിമുട്ടുമ്പോഴാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കാരണം ട്രൈബല്‍ ഹോസ്റ്റല്‍ തന്നെ ഇല്ലാതായിരിക്കുന്നത്.

ജയിപ്പിച്ചു വിട്ട ജനവിഭാഗത്തെ തന്നെ ചൂഷണം ചെയ്യുകയാണ് എല്‍ഡിഎഫ് സര്‍ക്കാരും ഓ ആര്‍ കേളുവും ചെയ്തിരിക്കുന്നതെന്ന് ശ്യാം കുറ്റപ്പെടുത്തി .നിലവില്‍ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ കാരണം 10 വര്‍ഷത്തിലധികമായി ഹോസ്റ്റല്‍ പ്രവര്‍ത്തനം നിര്‍ത്തിയിട്ട് കാടുപിടിച്ച് തകര്‍ന്നുകൊണ്ടിരിക്കുന്ന കെട്ടിടം സാമൂഹ്യവിരുദ്ധരുടെ താവളമാണ്. പാവപ്പെട്ട ഗോത്ര വിദ്യാര്‍ത്ഥികളുടെ ആശ്രയമാകേണ്ട ട്രൈബല്‍ ഹോസ്റ്റലാണ് തകര്‍ന്നു തരിപണമായി ഉപയോഗശൂന്യം ആയിരിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights