കോൺ​ഗ്രസിന് വേണ്ടി ആയുസ് പ്രവർത്തിച്ചിട്ട് എന്താണ് കിട്ടിയത്? ഇത്തവണ ബിജെപിക്ക് വോട്ട് ചെയ്യും’; വി ഡി സതീശനെ പൊട്ടിച്ചിരിപ്പിച്ച് ‘മറിമായ’ത്തിലെ പ്യാരി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണയുമായി ടെലിവിഷന്‍ താരം സലിം ഹസന്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പങ്കെടുത്ത പുനര്‍ജനി കുടുംബങ്ങളുടെ സ്‌നേഹ സംഗമം എന്ന പരിപാടിയില്‍ പങ്കെടുത്താണ് സലിം തന്റെ പിന്തുണ അറിയിച്ചത്.
വി ഡി സതീശന്‍ വേദിയില്‍ ഇരിക്കവേ അദ്ദേഹം മുഖ്യമന്ത്രിയാകണമെന്നും സലിം ഹസന്‍ പറഞ്ഞു. ‘ഇത്തവണ ഞാന്‍ കോണ്‍?ഗ്രസിന് വോട്ട് ചെയ്യില്ല. എന്റെ ചങ്ക് തകര്‍ന്നുപോയി. അത്രയും ആത്മാര്‍ഥതയുള്ള കോണ്‍?ഗ്രസ് പ്രവര്‍ത്തകനാണ് സില്‍വി ചേട്ടന്‍.

അപ്പോള്‍ ഞാന്‍ പറഞ്ഞു സില്‍വി ചേട്ടന്‍ ഇരിക്ക്. എന്താണ് പ്രശ്‌നമുണ്ടായത്, നമുക്ക് സംസാരിക്കാം, എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായോ എന്നൊക്കെ ഞാന്‍ അദ്ദേഹത്തോട് ചോ??ദിച്ചു. ‘അങ്ങനെയൊന്നുമില്ല, ഇത്തവണ ഞാന്‍ കോണ്‍?ഗ്രസിന് വോട്ട് ചെയ്യൂല്ല. അത് ഞാന്‍ തീരുമാനിച്ചതാണ്’.- അദ്ദേഹം എന്നോട് പറഞ്ഞു.
ഞാന്‍ പിന്നെ കുറച്ചു നേരം അദ്ദേഹത്തെ വീട്ടിലേക്ക് വിളിച്ചിരുത്തി സംസാരിച്ചു. അപ്പോള്‍ അ?ദ്ദേഹം എന്നോട് സത്യം പറഞ്ഞു. നിനക്കറിയാലോ, എത്ര കാലമായി ഞാനീ ശ്വാസംമുട്ടുമായി നടക്കുന്നത്. എറണാകുളത്ത് ഇനി ഞാന്‍ കാണാന്‍ ആശുപത്രികളില്ല, ഡോക്ടര്‍മാരില്ല. മെഡിക്കല്‍ കോളജ് ഇല്ല സ്‌പെഷ്യലിസ്റ്റ് ഇല്ല.

എനിക്ക് ഇതിനൊരു ആശ്വാസവുമില്ല. ഞാന്‍ ഈ കോണ്‍ഗ്രസിന് വേണ്ടി ആയുസ് പ്രവര്‍ത്തിച്ചിട്ട് എനിക്ക് എന്താണ് കിട്ടിയിട്ടുള്ളത്. ഇത്തവണ ഞാന്‍ ചെയ്യൂല്ല. ഇത്തവണ ഞാന്‍ ബിജെപിക്ക് വോട്ട് ചെയ്യും. മാറാത്തത് മാറും എന്നാണ് അവര്‍ തന്ന നോട്ടീസിലുള്ളത്.
കാരണം ഈ കേരളം മൊത്തമുള്ള ആശുപത്രികളില്‍ പോയി ചികിത്സിച്ചിട്ട് മാറാത്ത… ഞാന്‍ ജീവനുണ്ടെങ്കില്‍ അടുത്തകൊല്ലം ചെയ്യാമെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്’.- സലിം ഹസന്‍ പറഞ്ഞു. സലിമിന്റെ വാക്കുകള്‍ കേട്ട് പൊട്ടിച്ചിരിക്കുന്ന വി ഡി സതീശനെയും വിഡിയോയില്‍ കാണാം.
കഴിഞ്ഞ ദിവസം നടന്‍ സലിം കുമാറും വി ഡി സതീശനെ പിന്തുണച്ച് രം?ഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ചര്‍ച്ചയ്ക്ക് വെല്ലുവിളിക്കുന്നത് പുലിമടയില്‍ തലവെക്കുന്നതിന് തുല്യമാണെന്നായിരുന്നു സലിം കുമാറിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights