കോഴിക്കോട്: കേരളത്തില്‍ നിന്നു ആരേയും പുറത്താക്കാന്‍ ഒരാള്‍ക്കും കഴിയില്ല. നാട്ടില്‍ ഒരു വിഭാ?ഗം ആശങ്കയില്‍ കഴിയാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാ?ഗമായാണ് നേറ്റിവിറ്റി കാര്‍ഡ് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്നത്. എല്ലാവരും സുരക്ഷിതത്വത്തോടെ ഈ നാടിന്റെ മക്കള്‍ എന്ന നിലയില്‍ കഴിയണമെന്നും പിണറായി വിജയന്‍. കോഴിക്കോട് സൗത്ത്, നോര്‍ത്ത് മണ്ഡലങ്ങളുടെ സംയുക്ത തെരഞ്ഞെടുപ്പ് റാലി കോഴിക്കോട് കടപ്പുറത്ത് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൗരത്വ ഭേ?ദ?ഗതി നിയമം ഈ നാട്ടില്‍ നടപ്പാക്കില്ലെന്നു കേരളവും സംസ്ഥാന സര്‍ക്കാരും മാത്രമാണ് പറഞ്ഞത്. ഇടതുപക്ഷം ഈ നാട്ടില്‍ ഉള്ളതുകൊണ്ടല്ലേ അതു സാധിച്ചത്. എന്നാല്‍ രാജ്യത്തൊരു നിയമം വന്നാല്‍ നടപ്പാക്കാന്‍ കഴിയില്ലെന്നു നിങ്ങള്‍ എങ്ങനെ പറയും എന്നായിരുന്നു അന്ന് ഞങ്ങളോട് ചിലര്‍ ചോദിച്ചത്. നടപ്പാക്കില്ലെന്നു പറഞ്ഞാല്‍ അതിനര്‍ഥം നടപ്പാക്കില്ലെന്നു തന്നെയാണെന്നു അക്കൂട്ടരോടു ഞങ്ങള്‍ പറഞ്ഞു. അന്ന് സംശയം പ്രകടിപ്പിച്ചവര്‍ക്ക് ഇന്ന് ആ സംശയം ഉണ്ടോ. നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നിന്നു. കാരണം നമ്മുടെ മണ്ണില്‍ പിറന്ന മക്കള്‍ നമ്മുടെ നാടിന്റെ സന്തതികളാണ്. അവര്‍ ഈ നാടിന്റെ അവകാശികളാണ്. അവരുടെ അവകാശം സംരക്ഷിക്കേണ്ടത് പ്രധാനമാണ്. ഈ അവകാശ സംരക്ഷണത്തിന്റെ ഭാ?ഗമായാണ് സര്‍ക്കാര്‍ നേറ്റിവിറ്റി കാര്‍ഡ് കൊണ്ടു വന്നത്.
നിങ്ങളാരാണ് എന്നു ചോദിച്ചാല്‍ ഞാന്‍ കേരളത്തിന്റെ സന്തതി ഇതാ തെളിവ് സംസ്ഥാനം നല്‍കിയ നേറ്റിവിറ്റി കാര്‍ഡ് എന്നു പറയാം. ഒരാള്‍ക്കും ആരേയും ഇവിടെ നിന്നു പുറത്താക്കാന്‍ കഴിയില്ല. നമ്മുടെ നാട്ടില്‍ ഒരു വിഭാ?ഗം ആശങ്കയില്‍ കഴിയാന്‍ പാടില്ല. എല്ലാവരും സുരക്ഷിതത്വത്തോടെ ഈ നാടിന്റെ മക്കള്‍ എന്ന നിലയില്‍ കഴിയണം. എന്നാല്‍ കോണ്‍?ഗ്രസും മുസ്ലീം ലീ?ഗും നേറ്റിവിറ്റി കാര്‍ഡിനെ സ്വാ?ഗതം ചെയ്യാന്‍ തായ്യാറായില്ല. അവര്‍ക്ക് ബിജെപിയെ ഭയമാണോ. ഇടതുപക്ഷത്തിനു അക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല. പിണറായി വ്യക്തമാക്കി.
പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലുണ്ടായ വികസനങ്ങള്‍ പ്രസം?ഗത്തില്‍ മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞു. ഈ വികസനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു പങ്കും വഹിച്ചിട്ടില്ലെന്നും വിമര്‍ശിച്ചു.
പ്രളയം ഉള്‍പ്പെടെ സംസ്ഥാനം നേരിട്ട പല പ്രതിസന്ധികളിലും നമുക്ക് സഹായം വേണമായിരുന്നു. എന്നാല്‍ കേന്ദ്രം സഹായിച്ചില്ല. ലോക രാഷ്ട്രങ്ങള്‍ കേരളത്തെ സഹായിക്കാമെന്നു പറഞ്ഞു. എന്നാല്‍ അതിനും കേന്ദ്രം അനുമതി നല്‍കിയില്ല. വയനാട് ദുരനന്തത്തിലും ഇതേ അവ?ഗണന കേരളം നേരിട്ടു. നിങ്ങള്‍ അങ്ങനെ മെച്ചപ്പെടേണ്ട എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നയം.
ഇവിടെയാണ് രാഷ്ട്രീയം. കേരളം ബിജേപിയേയും ആര്‍എസ്എസിനേയും സ്വീകരിക്കുന്നില്ല. അതിനാല്‍ കേരളത്തോട് വിദ്വേഷവും പകയുമാണ്. കേരളം തകരട്ടേയെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. കേന്ദ്രത്തെ തള്ളിപ്പറയാന്‍ യുഎഡിഎഫും കോണ്‍?ഗ്രസും തയ്യാറായില്ല. അവരും ആ?ഗ്രഹിച്ചത് നാട് തകരട്ടെയെന്നാണ്. എന്നാല്‍ നാട് അതിജീവിച്ചപ്പോള്‍ ലോകം മുഴുവന്‍ അത്ഭുതപ്പെട്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇടതുപക്ഷം നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്ന്. ജനങ്ങളെ തങ്ങള്‍ വിശ്വസിച്ചു. ജനങ്ങള്‍ തങ്ങളേയും വിശ്വസിച്ചു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.









