‘കത്തുന്ന ചൂടാണ്; തണുപ്പ് തേടി മരണം ഇഴഞ്ഞെത്താം’; പാമ്പുകളെ സൂക്ഷിക്കുക; ശരിയായ ചികിത്സ മുതല്‍ അറിയേണ്ടതെല്ലാം

കടുത്ത വേനല്‍ വന്നതോടെ പാമ്പ് കടിയേറ്റുള്ള അപകടങ്ങളള്‍ വര്‍ധിച്ചുവരുന്നതായാണ് ദിനംപ്രതിയുള്ള വാര്‍ത്തകള്‍. ഇന്ന് പുലര്‍ച്ചെയാണ് ചിറയന്‍കീഴില്‍ വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന രണ്ടാം ക്ലാസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ചത്. ആഴൂര്‍ മൂലയില്‍ വീട്ടില്‍ ദിലീപ് – അനു ദമ്പതികളുടെ മകന്‍ ദിക്ഷല്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടില്‍ മാതാപിതാക്കളോടൊപ്പം ഉറങ്ങാന്‍ കിടന്നതായിരുന്നു ദിക്ഷല്‍. ഇന്ന് പുലര്‍ച്ചെ കാലില്‍ എന്തോ കടിച്ചെന്ന് പറഞ്ഞ് കുട്ടി കരഞ്ഞുകൊണ്ട് ഉണരുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ രക്ഷിതാക്കളോട് കാലില്‍ എന്തോ കടിച്ചത് പോലെ തോന്നുന്നു എന്ന് കുട്ടി പറഞ്ഞു. ഉടന്‍ തന്നെ രക്ഷിതാക്കള്‍ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കടുത്ത ചൂടില്‍ ഇഴജന്തുക്കള്‍ ജനവാസമേഖലകളിലേക്കും തണുപ്പ് തേടി പാര്‍പ്പിടങ്ങള്‍ക്കകത്തേക്കും എത്താന്‍ സാധ്യതയുണ്ട്. അതുകൊണ്ട് മുന്‍കരുതലുകള്‍ അനിവാര്യമാണ്. വീടിനോട് ചേര്‍ത്തുവെച്ചിട്ടുള്ള ചെടിച്ചട്ടികള്‍, തൊണ്ട്, ചിരട്ട, വിറക് ഇവ സൂക്ഷിക്കുന്ന ഇടങ്ങളില്‍ പാമ്പുകള്‍ക്ക് ഇഷ്ടമേറെയായതിനാല്‍ വേണ്ട മുന്‍കരുതലുകള്‍ എടുത്തുവേണം ഈ സ്ഥലങ്ങളില്‍ ഇടപെടലുകള്‍ നടത്താന്‍. വീട്ടില്‍ വളര്‍ത്തുന്ന പൂച്ചകളെയും ഈ അവസരങ്ങളില്‍ ശ്രദ്ധിക്കണം. പാമ്പുകളെ പൂച്ചകള്‍ എടുത്തുകൊണ്ടുവന്ന് വീട്ടിനുള്ളിലെ കിടക്കയ്ക്ക് മുകളിലോ അടുക്കളഭാഗങ്ങളിലോ കൊണ്ടിട്ടേക്കാം.

മുന്‍കരുതല്‍ വേണം

വീടും പരിസരവും സദാ വൃത്തിയായി സൂക്ഷിക്കുക. മുറ്റം, നടപ്പുവഴി എന്നിവിടങ്ങളില്‍നിന്ന് കാടുപടലങ്ങളും ചപ്പുചവറുകളും നീക്കുക.

ഭക്ഷണാവശിഷ്ടങ്ങള്‍ ശരിയായി സംസ്‌കരിക്കുക. വലിച്ചെറിയുന്ന ഭക്ഷ്യാവശിഷ്ടങ്ങള്‍ എലികളെ ആകര്‍ഷിക്കും. എലിയുടെ സാന്നിധ്യം പാമ്പുകളെ നമുക്കടുത്തേക്കെത്തിക്കും.

കെട്ടിടത്തിനു മുകളിലേക്ക് വളര്‍ന്നുനില്‍ക്കുന്ന മരങ്ങളുടെ കൊമ്പുകള്‍ നീക്കം ചെയ്യണം. ജനല്‍, എയര്‍ഹോള്‍ എന്നിവയിലേക്ക് എത്താത്ത വിധം വള്ളിച്ചെടികള്‍ വെട്ടിനിര്‍ത്തണം.

ഡ്രെയിനേജ് പൈപ്പുകള്‍ ശരിയായി മൂടി സംരക്ഷിക്കണം. തുറന്ന പൈപ്പുകളിലൂടെ പാമ്പുകള്‍ കെട്ടിടത്തിലേക്കു പ്രവേശിക്കാം.

വാതിലിനു താഴെയുള്ള ഇടുങ്ങിയ വിടവിലൂടെ പാമ്പുകള്‍ കടക്കാത്തെ ശ്രദ്ധിക്കണം.

രാത്രിയില്‍ വെളിച്ചമില്ലാതെ സഞ്ചരിക്കുന്നത് ഒഴിവാക്കണം.

വീടിന് പുറത്തുവെച്ച ഷൂ, ചെരിപ്പ്, ഹെല്‍മറ്റ് എന്നിവ ധരിക്കുമ്പോള്‍ അതിനുള്ളില്‍ ചെറിയ

പാമ്പുകളോ മറ്റു ജീവികളോ ഇല്ലെന്ന് ഉറപ്പുവരുത്തണം.

പാമ്പു കടിയേറ്റാല്‍ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ

പാമ്പുകടിയേറ്റാല്‍ വിഷമുള്ള പാമ്പാണോ, അല്ലയോ എന്നറിയാന്‍ മുറിവുകളുടെ രീതി നോക്കുക. . വിഷപ്പാമ്പുകള്‍ കടിച്ചാല്‍ സൂചിക്കുത്ത് ഏറ്റതുപോലെ രണ്ട് അടയാളങ്ങള്‍ കാണാം. കടിച്ച പാമ്പിന്റെ വലിപ്പത്തെ ആശ്രയിച്ച് രണ്ട് അടയാളങ്ങളും തമ്മിലുള്ള വ്യത്യാസപ്പെട്ടിരിക്കും. പാമ്പിന്റെ മറ്റ് പല്ലുകളും പതിഞ്ഞേക്കാമെങ്കിലും വിഷപ്പല്ലുകള്‍ മാത്രമാണ് സൂചിക്കുത്തുപോലെ കാണപ്പെടുന്നത്. വിഷപ്പാമ്പാണെങ്കില്‍ കടിച്ച ഭാഗത്ത് വിഷം കലര്‍ന്നിട്ടുണ്ടെങ്കില്‍ കഠിനമായ നീറ്റലും തരിപ്പും അനുഭവപ്പെടും…പാമ്പിന്റെ ഇനം, ഉള്ളില്‍ കടന്ന വിഷത്തിന്റെ അളവ് എന്നവയ്ക്കനുസരിച്ച് നീറ്റലിന് ഏറ്റക്കുറച്ചിലുണ്ടാകാം.

പാമ്പുകടിയേറ്റാല്‍ ഉടന്‍ ചെയ്യേണ്ടത്

പാമ്പുകടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടത് പരിഭ്രമിക്കാതിരിക്കുക എന്നതാണ്.കടിയേറ്റവര്‍ ഭയന്ന് ഓടരുത്.വിഷം പെട്ടെന്ന് ശരീരത്തിലാകെ വ്യാപിക്കാന്‍ ഇതു കാരണമാകും. കടിയേറ്റ ഭാഗത്തെ വിഷം കലര്‍ന്ന രക്തം ഞെക്കിക്കളയുകയോ, കീറി എടുക്കാനോ ശ്രമിക്കരുത്. രോഗിയെ കിടത്തരുത്. കടിയേറ്റ ഭാഗം ഹൃദയത്തിന്റെ താഴെ വരുന്ന രീതിയില്‍ വയ്ക്കുക. എത്രയും വേഗം ആന്റി സ്‌നേക് വെനം ഉള്ള ആശുപത്രിയിലെത്തിക്കുക.

രാജവെമ്പാല,മൂര്‍ഖന്‍, ശംഖുവരയന്‍ എന്നിവയുടെ വിഷം മനുഷ്യ നാഡീമണ്ഡലത്തെ ബാധിക്കും.അണലിയുടെ വിഷം രക്ത മണ്ഡലത്തെയാണ് ബാധിക്കുന്നത്..

നാഡീമണ്ഡലത്തെ ബാധിക്കുന്ന വിഷബാധയേറ്റാല്‍ കാഴ്ച മങ്ങല്‍, ശ്വാസതടസ്സം, ആമാശയവേദന എന്നിവ ഉണ്ടാകുന്നു. രക്തമണ്ഡലത്തെ ബാധിക്കുന്ന വിഷബാധ മൂലം കടിയേറ്റ ഭാഗത്ത് നീരും തലകറക്കവും ഉണ്ടാകുന്നു. കൂടാതെ രോമകൂപങ്ങളിലൂടെ രക്തം പൊടിയുകയും ചെയ്യുന്നു…….

വ്യാജചികിത്സയെ സൂക്ഷിക്കുക

കേരളത്തില്‍ ആകെ 101 തരം പാമ്പുകള്‍ ആണുള്ളത്. അതില്‍ തന്നെ മനുഷ്യ ജീവന് അപകടകരമായ രീതിയില്‍ വിഷമുള്ള 10 പാമ്പുകള്‍ മാത്രം. അതില്‍ അഞ്ചെണ്ണം കടല്‍പാമ്പുകള്‍ ആണ്.അതായത് കരയില്‍ കാണുന്ന 95 തരം പാമ്പുകളില്‍ അഞ്ച് തരത്തിന് മാത്രമേ മനുഷ്യന്റെ ജീവന്‍ അപഹരിക്കാന്‍ കഴിവുള്ളൂ എന്നര്‍ഥംം . മനുഷ്യ ജീവന് അപകടകരമായ വിഷപ്പാമ്പുകളുടെ എല്ലാ കടികളും മരണകാരണം ആവുകയുമില്ല. ഇര പിടിച്ചതിന് ശേഷമുള്ള കടികളിലും പല്ലുകള്‍ ആഴത്തില്‍ ഇറങ്ങാത്ത കടികളിലും മനുഷ്യ ശരീരത്തിലേക്ക് മരണ കാരണമാകാവുന്ന അളവില്‍ വിഷം പ്രവേശിക്കണം എന്നില്ല.ഈ രണ്ട് സാധ്യതകളുമാണ് പലപ്പോഴും വ്യാജ ചികിത്സകര്‍ ഉപയോഗിക്കുന്നത്.കല്ല് ശരീരത്തില്‍ വച്ചാലോ, പച്ചിലകള്‍ പിഴിഞ്ഞൊഴിച്ചാലോ ഈ പാമ്പുകളുടെ വിഷത്തിന് മരുന്നാവില്ല..

ശരിയായചികിത്സ..

പാമ്പുകളുടെ വിഷം പ്രോട്ടീനുകളാണ്. ഈ പ്രോട്ടീനെ നിരര്‍വീര്യമാക്കാനുള്ള മറുമരുന്ന് കുതിരകളില്‍ നിന്നാണ് നിര്‍്മ്മിക്കുന്നത്.മനുഷ്യ മരണത്തിന് കാരണമാകാവുന്ന മൂര്‍്ഖന്‍, ശംഖുവരയന്‍, അണലി, ചുരുട്ട മണ്ഡലി എന്നീ നാലു പാമ്പുകളുടെ വിഷം കുതിരയില്‍ കുത്തിവച്ച്, കുതിരയുടെ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡി രക്തത്തില്‍ നിന്നും വേര്‍്തിവരിച്ചെടുക്കുന്നു. ഇതാണ് മറുമരുന്ന്.പാമ്പിന്‍ വിഷം ഏറ്റാല്‍ ചികിത്സയ്ക്കായി കാസര്‍കോട് ജനറല്‍ ആശുപത്രി,കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവയെ സമീപിക്കുക.. ആന്റി വെനം ഇല്ലാത്ത ആശുപത്രികളില്‍ കയറി വിലപ്പെട്ട സമയം കളയാതിരിക്കാന്‍ ശ്രദ്ധിക്കണം.

പ്രഥമശുശ്രൂഷയുടെ ലക്ഷ്യം

ശരീരത്തില്‍ വ്യാപിക്കുന്ന വിഷത്തിന്റെ അളവു പരമാവധി കുറയ്ക്കുക എന്നതാണ് പ്രഥമശുശ്രൂഷയുടെ ലക്ഷ്യം. കടിയേറ്റാല്‍ ഒന്നരമിനിറ്റിനുള്ളില്‍ ഇതു ചെയ്തിരിക്കണം. കടിയേറ്റ സ്ഥലം നല്ല ശുദ്ധജലത്തില്‍ വൃത്തിയായി കഴുകുക. സോപ്പ് ഉപയോഗിക്കാം. കടിയേറ്റ മുറിവിലൂടെ രക്തം ഞെക്കിക്കളയുക. എന്നാല്‍ മുറിവു കീറാന്‍ പാടില്ല. ബ്ലേഡ് ഉപയോഗിച്ച് മുറിവു വലുതാക്കി വിഷം കളയാന്‍ ചിലര്‍ ശ്രമിക്കുന്നു. അതും ഗുണം ചെയ്യില്ലെന്നു മാത്രമല്ല കൂടുതല്‍ രക്ത നഷ്ടത്തിന് ഇടയാക്കുകയും ചെയ്യുന്നു.

‘ടൂര്‍ണിക്കെ’ എന്ന പേരിലാണ് ഫസ്റ്റ് എയ്ഡ് അറിയപ്പെടുന്നത്. കടിയേറ്റതിന്റെ രണ്ടോ മൂന്നോ സെ.മീറ്റര്‍ മുകള്‍ ഭാഗത്തായി കെട്ടുന്നതാണിത്. കെട്ട് അധികം മുറുകാനോ അയയാനോ പാടില്ല. കടുംകെട്ടിട്ടു വയ്ക്കുന്നത് ഗുണത്തേക്കാളുപരി ദോഷമാണ് ചെയ്യുക. കെട്ടിനിടയില്‍ ചെറിയ ഇടം ഇല്ലെങ്കില്‍ രക്തസ്രവം നിലയ്ക്കും. പത്തു മിനിറ്റിനുള്ളില്‍ അഴിച്ചു കെട്ടുകയും വേണം. കടിയേറ്റ് ഒരു മണിക്കൂറിലേറെ കെട്ട് നിലനിര്‍ത്തുകയുമരുത്.

കുടിക്കാന്‍ ധാരാളം ശുദ്ധജലമോ ഉപ്പിട്ട കഞ്ഞിവെള്ളമോ നല്‍കുക. മധുരമുള്ള പാനീയങ്ങള്‍ ഒഴിവാക്കണം. ഒരു കാരണവശാലും ആല്‍ക്കഹോള്‍ പാടില്ല. ചിലര്‍ മൂത്രം വിഷമിറങ്ങാന്‍ ഉത്തമ പ്രതിവിധിയാണെന്നു പറഞ്ഞ് കുടിപ്പിക്കുന്നു. അത് അവശനായി കിടക്കുന്ന രോഗിയോട് ചെയ്യുന്ന കൊടും ക്രൂരതയാണ്. കടി കൊണ്ടയാള്‍ അധികം നടക്കാനും ഓടാനും പാടില്ല. ശരീരം ഇളകാതെ നോക്കണം. മുറിവേറ്റ ഭാഗത്ത് പൊള്ളിക്കുന്നതും അപകടകരമായ പ്രവണതയാണ്.

യഥാസമയം ചികില്‍സ പ്രധാനം

യഥാസമയം ചികില്‍സ കിട്ടാത്തതാണു പാമ്പുകടിയേല്‍ക്കുന്നവരില്‍ നല്ലൊരു ശതമാനത്തിനും മരണം സംഭവിക്കാന്‍ കാരണമെന്നു ഡോക്ടര്‍മാര്‍ പറയുന്നു. നിശ്ചിത സമയത്തിനുള്ളില്‍ പ്രതിവിഷം നല്‍കാന്‍ സാധിച്ചാല്‍ തന്നെ രോഗിയെ രക്ഷപ്പെടുത്താനാവും. ആയുര്‍വേദ ചികില്‍സാ രീതി അനുസരിച്ചു പാമ്പുകടിയേറ്റാല്‍ ഉടന്‍ തന്നെ അഗതങ്ങള്‍ എന്നറിയപ്പെടുന്ന പ്രതിവിഷം ഉപയോഗിക്കുകയാണു ചെയ്യുക. ഇവ ശരീരത്തിലുള്ള വിഷത്തെ നിര്‍വീര്യമാക്കുന്നു.

കടിയേറ്റാല്‍ ആറു മണിക്കൂറിനുള്ളിലെങ്കിലും പ്രതിവിഷം നല്‍കിയിരിക്കണം. ശരീരത്തിലെ വിഷത്തിന്റെ അളവിനനുസരിച്ചു നല്‍കുന്ന പ്രതിവിഷത്തിന്റെ അളവും വ്യത്യാസപ്പെട്ടിരിക്കും. 20 മില്ലി ലിറ്റര്‍ പ്രതിവിഷമാണ് ആദ്യഡോസായി കടിയേറ്റ ആള്‍ക്കു കുത്തിവയ്ക്കുന്നത്. വിഷബാധയുടെ ലക്ഷണങ്ങള്‍ നിലനില്‍ക്കുന്നുവെങ്കില്‍ രണ്ടു മണിക്കൂറിനു ശേഷം വീണ്ടും പ്രതിവിഷം നല്‍കും. ഇതു കൊണ്ടും കുറവുണ്ടാകുന്നില്ലെങ്കില്‍ വിഷബാധയുടെ ലക്ഷണങ്ങള്‍ അപ്രത്യക്ഷമാകും വരെ ആറു മണിക്കൂര്‍ ഇടവിട്ടു തുടര്‍ച്ചായി പ്രതിവിഷം നല്‍കുന്നു.

പാമ്പിന്‍വിഷം

ഇന്ത്യയില്‍ കാണപ്പെടുന്ന നൂറുകണക്കിന് പാമ്പുകളില്‍ വളരെക്കുറച്ചെണ്ണത്തിന് മാത്രമേ വിഷമുള്ളൂ. മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍, അണലി (റസല്‍സ് വൈപ്പര്‍), ചുരുട്ടമണ്ഡലി (സോ സ്‌കെയില്‍ഡ് വൈപ്പര്‍) എന്നീ നാലുതരം വിഷപ്പാമ്പുകളുടെ കടിമൂലമാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നടക്കുന്നത്. എന്നാല്‍ ഇവയെപ്പോലെ തോന്നുന്ന മറ്റുചില പാമ്പുകളുമുണ്ട്.

വിവിധതരം രാസവസ്തുക്കളുടെ ഒരു സങ്കീര്‍ണമിശ്രിതമാണ് വിഷം. രക്തത്തെ ബാധിക്കുന്ന വിഷം (ഹീമോടോക്സിന്‍), നാഡീവ്യൂഹത്തെ ബാധിക്കുന്ന വിഷം (ന്യൂറോടോക്സിന്‍) എന്നിവയാണ് പ്രധാനതരം വിഷങ്ങള്‍. പേശികളെയും (മയോടോക്സിന്‍) ഹൃദയത്തെയും (കാര്‍ഡിയോടോക്സിന്‍) ബാധിക്കുന്ന വിഷങ്ങളുമുണ്ട്. വിഷപ്പാമ്പിന്റെ കണ്ണിനു പിറകിലായാണ് ഉമിനീര്‍ഗ്രന്ഥിക്ക് വ്യതിയാനം സംഭവിച്ച വിഷഗ്രന്ധി സ്ഥിതിചെയ്യുന്നത്.

എഎസ് വി

പാമ്പുകളുടെ വിഷം കുതിരയില്‍ കുത്തിവെച്ച് വിഷത്തിനെതിരേയുണ്ടാവുന്ന ആന്റിബോഡികള്‍ രക്തത്തില്‍നിന്ന് വേര്‍തിരിച്ചെടുത്ത് ശുദ്ധീകരിച്ചാണ് ആന്റി സ്നേക്ക് വെനം-എഎസ്വി നിര്‍മിക്കുന്നത്. നാല് പാമ്പുകളുടെ വിഷത്തിനെതിരേ പ്രവര്‍ത്തിക്കുമെന്നതിനാല്‍ പോളിവലന്റ് ആന്റി സ്നേക്ക് വെനം എന്നാണ് മരുന്നിനെ വിളിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights