ഞെട്ടിക്കുന്ന ക്രൂരത; ദില്ലിയില്‍ മൂന്ന് വയസുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം

ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയില്‍ സ്‌കൂള്‍ സമയത്ത് മൂന്ന് വയസ്സുകാരിയായ പെണ്‍കുട്ടിക്ക് നേരെ ലൈം?ഗികാതിക്രമം. സ്‌കൂള്‍ ജീവനക്കാരനായ ഒരാള്‍ കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പൊലീസ് അറിയിച്ചു. മെയ് ഒന്നിനാണ് അതിക്രമത്തിന് ഇരയായ കുട്ടിയുടെ അമ്മ ജനിക്പുരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തന്റെ മകളുടെ സ്‌കൂളിലെ പുരുഷ ജീവനക്കാരനെതിരെയായിരുന്നു മാതാവിന്റെ പരാതി.

ഭാരതീയ ന്യായ സംഹിതയിലെയും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനുള്ള പോക്‌സോ നിയമത്തിലെയും പ്രസക്തമായ വകുപ്പുകള്‍ പ്രകാരം പൊലീസ് പ്രതിയ്ക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്. ഇരയായ കുട്ടി പ്രതിയെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു.

പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ച് ദ്വാരകയിലെ അഡീഷണല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നു. കോടതി ഉത്തരവ് ലഭിച്ച് അത് പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights