‘സുരക്ഷിതമായി സ്കോർ ചെയ്യു’; ഫിഫ ലോകകപ്പ് തീമിൽ ‘കോണ്ടം’; ആരാധകർക്ക് സൗജന്യം

ടൊറന്റോ: ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടങ്ങള്‍ നേരില്‍ കാണാനായി എത്തുന്ന ആരാധകര്‍ക്ക് സൗജന്യമായി കോണ്ടം വിതരണം ചെയ്യാനൊരുങ്ങി കാനഡ. ടൊറന്റോ പബ്ലിക്ക് ഹെല്‍ത്താണ് സൗജന്യമായി കോണ്ടം വിതരണം ചെയ്യുന്നത്. ഫിഫ ലോകകപ്പ് തീമില്‍ തയ്യാറാക്കിയ പാക്കറ്റുകളില്‍ ആരാധകര്‍ക്ക് കോണ്ടം ലഭിക്കും. ‘സുരക്ഷിതമായി സ്‌കോര്‍ ചെയ്യാന്‍ തയ്യാറാകു’ എന്ന ടാ?ഗ് ലൈനോടെയാണ് കോണ്ടം വിതരണം.

ലോക ഫുട്‌ബോള്‍ മാമാങ്കത്തിനു ഇനി ദിവസങ്ങള്‍ മാത്രമേ ശേഷിക്കുന്നുള്ളു. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലായാണ് ഇത്തവണ പോരാട്ടം അരങ്ങേറുന്നത്. ചരിത്രത്തിലാദ്യമായി ഇത്തവണ 48 ടീമുകളാണ് മാറ്റുരയ്ക്കുന്നത്.

പതിനായിരക്കണക്കിനു ആരാധകര്‍ ലോകകപ്പ് കാണാനായി കാനഡയിലെത്തുമെന്നാണ് കണക്കാക്കുന്നത്. ഇവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ലോകകപ്പ് തീമിലുള്ള കോണ്ടങ്ങള്‍ വിതരണത്തിനായി തയ്യാറാക്കിയിരിക്കുന്നത്. ടൊറന്റോയിലെ വിവിധയിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന സെക്ഷ്വല്‍ ?ഹെല്‍ത്ത് ക്ലിനിക്കുകള്‍ വഴിയാകും ഇവ വിതരണം ചെയ്യുക.
മൂന്ന് രാജ്യങ്ങളിലായി അരങ്ങേറുന്ന പോരാട്ടം നേരില്‍ കാണാനായി 6.5 ദശലക്ഷം ആരാധകര്‍ എത്തുമെന്നാണ് ഫിഫ കണക്കാക്കുന്നത്. 48 രാജ്യങ്ങള്‍, 104 മത്സരങ്ങള്‍ എന്നിവയാണ് ഇത്തവണത്തെ ലോകകപ്പിനെ ശ്രദ്ധേയമാക്കുന്നത്. ആരാധകര്‍ക്കായി മെ?ഗാ വിരുന്നാണ് ഒരുങ്ങുന്നത്. ടൊറന്റോ, വാന്‍കൂവര്‍ ന?ഗരങ്ങളാണ് കാനഡയിലെ ലോകകപ്പ് വേദികള്‍. ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെയാണ് ലോക കാല്‍പ്പന്ത് മാമാങ്കം. കാനഡയില്‍ 13 മത്സരങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

2010ലെ ലോകകപ്പിനു മുന്നോടിയായി ബ്രിട്ടന്‍ 42 ദശലക്ഷം കോണ്ടം പാക്കറ്റുകള്‍ ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റി അയച്ചിരുന്നു. 2014ലെ ബ്രീസില്‍ ലോകകപ്പില്‍ ഏറ്റവും വലിയ കോണ്ടം നിര്‍മാതാക്കളില്‍ ഒന്നായ കാരക്‌സ് ലോകകപ്പ് തീമിലുള്ള കോണ്ടങ്ങള്‍ പുറത്തിറക്കിയിരുന്നു. ഒളിംപിക്‌സ് വില്ലേജുകള്‍ അടക്കമുള്ള നിരവധി താരങ്ങള്‍ ദിവസങ്ങളോളം താമസിച്ച് മത്സരിക്കുന്ന പോരാട്ട വേദികളിലും ഇത്തരത്തില്‍ കോണ്ടം വിതരണം പതിവാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights