മീനങ്ങാടി: ദേശീയപാതയില്‍ മീനങ്ങാടി അമ്പലപ്പടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ മൈലമ്പാടി അത്തിനിലം സ്വദേശി വാഴക്കാലായില്‍ ജിത്തു ജോസ്(38) ആണ് മരിച്ചത്. അപകടത്തില്‍ ജിത്തുവിന്റെ സഹോദരിക്കും അവരുടെ മകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരേതനായ സ്‌കറിയയുടെ മകനാണ് ജിത്തു. ജിത്തുവും കുടുംബവും ബൈക്കില്‍ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ പിന്നില്‍ കാര്‍ വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജിത്തുവിനെ ഉടന്‍ തന്നെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.?അപകടത്തില്‍ പരിക്കേറ്റ ജിത്തുവിന്റെ സഹോദരിയും അവരുടെ മകളും ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തെ തുടര്‍ന്ന് മീനങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മെയ് പത്തിന് ആയിരുന്നു ജിത്തുവിന്റെ പിതാവ് സ്‌കറിയ അന്തരിച്ചത്. അതിന് പിന്നാലെയാണ് ജിത്തുവിന്റെ വിയോഗം.
മീനങ്ങാടി അമ്പലപ്പടിയില്‍ വാഹനാപകടം; ബൈക്ക് യാത്രികന്‍ മരിച്ചു









