പോക്സോ ; പ്രതിക്ക് തടവും പിഴയും

തിരുനെല്ലി : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവർക്ക് തടവും പിഴയും. കാട്ടിക്കുളം, ഓളിയോട്, കുരിശു പറമ്പിൽ വീട്ടിൽ പി.കെ ഏലിയാസ് (62)നെയാണ് 3വർഷം തടവും 25000 രൂപ പിഴയടക്കാനും വിധിച്ചു. കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ് കെ. കൃഷ്ണ കുമാർ ശിക്ഷിച്ചത്.

2023 ഡിസംബറിൽ ഇയാൾ ഓടിച്ചിരുന്ന ഓട്ടോയിൽ വച്ച് പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ തിരുനെല്ലി സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ് എച്ച് ഓ ആയിരുന്ന ലാൽ സീ ബേബി യാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്ക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ജി.ബബിത ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights