കല്‍പ്പറ്റ: കൊളകപ്പാറ കവലയ്ക്ക് സമീപം വാഹനാപകടം. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. സ്വകാര്യ ബസ് കെസ്ആര്‍ടിസി ബസ്സിന്റെ പിന്നിലും ഇതിന്റെ ആഘാത്തില്‍ കെസ്ആര്‍ടിസി മുന്നിലത്തെ ലോറിയിലും ഇടിക്കുകയായിരുന്നു. അപകടത്തില്‍ കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു അപകടങ്ങടങ്ങള്‍ തുടര്‍ക്കഥയാവുന്നതിനെ തുടര്‍ന്ന് റോഡില്‍ ഡിവൈഡറുകള്‍ വരെ സ്ഥാപിച്ചിരുന്നു. വാഹനങ്ങളുടെ അമിതവേഗതയാണ് അപകടങ്ങള്‍ക്കിടയാക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
കൊളകപ്പാറയില്‍ സ്വകാര്യ ബസ് കെസ്ആര്‍ടിസി ബസിന്റെ പിന്നിലിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്









