ബ്ലോക്ക്ബസ്റ്റര്‍ ചിത്രം തുടരുമിന് ശേഷം മോഹന്‍ലാലും തരുണ്‍ മൂര്‍ത്തിയും ഒന്നിക്കുന്ന ചിത്രമാണ് അതിമനോഹരം. ചിത്രത്തിന്റെ ഷൂട്ടിങ് പുരോ?ഗമിക്കുകയാണ്. ചിത്രത്തിന്റെ സെറ്റില്‍ വച്ച് തന്റെ മകന്റെ പിറന്നാള്‍ ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. മനോഹരമായ ഒരു കുറിപ്പിനൊപ്പമാണ് തരുണ്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.മോഹന്‍ലാലും മീര ജാസ്മിനും കുട്ടിയ്ക്ക് പിറന്നാള്‍ സമ്മാനം നല്‍കുന്നതും കേക്ക് മുറിക്കുന്നതുമായ ചിത്രമാണ് തരുണ്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇതില്‍ കൂടുതല്‍ ഒരു സന്തോഷം തന്റെ മകന് പിറന്നാളിന് ലഭിക്കാനില്ലെന്നും തരുണ്‍ കുറിച്ചു.
‘എന്റെ മകന് അവന്റെ പിറന്നാളിന് വേറെ എന്താണ് ചോദിക്കാനുള്ളത്? ഇതിഹാസം മോഹന്‍ലാലില്‍ നിന്ന് ഒരു പ്രത്യേക സമ്മാനം, നമ്മുടെ പ്രിയപ്പെട്ട ലാലേട്ടന്‍. അവന്റെ ഇഷ്ടങ്ങള്‍, അഭിനിവേശങ്ങള്‍, ചെറിയ സന്തോഷങ്ങള്‍ എന്നിവയെക്കുറിച്ച് സ്‌നേഹപൂര്‍വ്വം അന്വേഷിച്ചു, പരിപാലിക്കാനും കളിക്കാനും ഏറ്റവും മനോഹരമായ കളിപ്പാട്ടങ്ങള്‍ സമ്മാനിച്ചു.പിന്നെ മീര വരുന്നു, സ്‌നേഹത്തില്‍ പൊതിഞ്ഞ മധുരം കൊണ്ടുവന്ന്, മനോഹരമായ മധുരപലഹാരങ്ങളും ഊഷ്മളമായ ആശംസകളും വഹിച്ചുകൊണ്ട്. ഒന്നിച്ചു, ഓരോ ആലിംഗനവും, ഓരോ പുഞ്ചിരിയും, എല്ലാ അനുഗ്രഹവും യഥാര്‍ഥ കരുതലും വാത്സല്യവും കൊണ്ട് നിറഞ്ഞിരുന്നു. ഈ സെറ്റ് ശരിക്കും സവിശേഷമാണ്.
അതിന്റെ പേര് അതിമനോഹാരം, നമ്മുടെ ഹൃദയങ്ങളുടെ ഉള്ളിലെ ആ മനോഹരമായ ഇടത്തിലേക്ക് നമ്മെ കൊണ്ടുപോകുന്നു, അവിടെ സ്‌നേഹവും നിഷ്‌കളങ്കതയും മറക്കാനാവാത്ത ഓര്‍മകളും എന്നെന്നേക്കുമായി നിലനില്‍ക്കുന്നു’.- തരുണ്‍ മൂര്‍ത്തി കുറിച്ചു. അതേസമയം അതിമനോഹരം സിനിമയില്‍ ടി എസ് ലവ്ലജന്‍ എന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര്.
ചിത്രത്തിനായി മോഹന്‍ലാല്‍ താടി വടിച്ചത് ഏറെ വൈറലായിരുന്നു. മീശ പിരിച്ചുള്ള മോഹന്‍ലാലിന്റെ ചിത്രം ആരാധകര്‍ ഏറ്റെടുത്ത് ആഘോഷമാക്കിയിരുന്നു. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്.








