പെരിക്കല്ലൂര്‍: 202627 അധ്യയന വര്‍ഷത്തെ സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് ആഘോഷപൂര്‍വ്വം നടക്കും. വയനാട് ജില്ലാതല പ്രവേശനോത്സവത്തിന് ഇത്തവണ അതിര്‍ത്തി ഗ്രാമമായ പെരിക്കല്ലൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളാണ് വേദിയാകുന്നത്. പ്രവേശനോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് നിര്‍വഹിക്കും. സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ ജില്ലാബ്ലോക്ക്ഗ്രാമപഞ്ചായത്ത് പ്രതിനിധികളും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. ടി. ഹംസ (ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്) ടി.എസ്. ദിലീപ് കുമാര്‍ (പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്) ലിസ്സി സാബു (മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്)സല്‍മ മോയി (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍) മറ്റ് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ വി.എന്‍. ശശീന്ദ്രന്‍,. ജിനി തോമസ്, . ഗിരിജാ കൃഷ്ണന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിക്കും. വിദ്യാഭ്യാസ വകുപ്പിനെ പ്രതിനിധീകരിച്ച് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശശീന്ദ്ര വ്യാസ്, ഹയര്‍ സെക്കണ്ടറി ജില്ലാ കോര്‍ഡിനേറ്റര്‍ ഷിവി എം. കൃഷ്ണന്‍, വി.എച്ച്.എസ്.ഇ ജില്ലാ കോര്‍ഡിനേറ്റര്‍ ബിനുമോള്‍ ജോസ്, ഡയറ്റ് പ്രിന്‍സിപ്പാള്‍ സെബാസ്റ്റ്യന്‍, ഡി.പി.സി അനില്‍കുമാര്‍ വി. തുടങ്ങിയവര്‍ പങ്കെടുക്കും. കൂടാതെ ജനപ്രതിനിധികള്‍, കൈറ്റ്, വിദ്യാകിരണം കോഓര്‍ഡിനേറ്റര്‍മാര്‍, സ്‌കൂള്‍ പിടിഎ,എസ്എംസി,എംപിടിഎ ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് സ്‌കൂളില്‍ പൂര്‍ത്തിയായി വരുന്നത്. നവാഗതരെ വരവേല്‍ക്കാന്‍ പെരിക്കല്ലൂര്‍ ഗവഃ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മുറ്റത്ത് ഒരുങ്ങുന്ന പ്രവേശനോത്സവം നാടിന്റെ തന്നെ ഉത്സവമായി മാറ്റാനാണ് സംഘാടക സമിതിയുടെ തീരുമാനം.
സ്‌ക്കൂള്‍ പ്രവേശനോത്സവം ജൂണ്‍ 1ന്; വയനാട് ജില്ലാതല ഉദ്ഘാടനം പെരിക്കല്ലൂര്‍ സ്‌കൂളില്‍ മന്ത്രി ടി.സിദ്ദിഖ് നിര്‍വ്വഹിക്കും









