പുല്‍പ്പള്ളി: ആറാം ക്ലാസ് വിദ്യാര്‍ഥിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊളവള്ളി പാറക്കവല കഞ്ഞിക്കുഴിയില്‍
കലേഷിന്റേയും ലതികയുടേയും മകന്‍ അഭിലാഷ് (11) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് അഭിലാഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ സമയം വീട്ടില്‍ മറ്റാരുമില്ലായിരുന്നു. മാനന്തവാടി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തിങ്കളാഴ്ച വൈകുന്നേരത്തോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. കബനിഗിരി സെന്റ് മേരീസ് എ.യു.പി. സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു. സഹോദരങ്ങള്‍: അഖിലേഷ്, ഗോപിക.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056









