ഉടമയെ തേടിപ്പിടിച്ച് ഡയമണ്ട് ബ്രേസ്‌ലെറ്റ് തിരികെ നല്‍കി വെള്ളമുണ്ട സ്വദേശി മാതൃകയായി

വെള്ളമുണ്ട: വിനോദയാത്രയ്ക്കിടയില്‍ കളഞ്ഞുകിട്ടിയ ഡയമണ്ട് ബ്രേസ്‌ലെറ്റ് ഉടമസ്ഥനെ കണ്ടെത്തി തിരികെ നല്‍കി വെള്ളമുണ്ട സ്വദേശി ഷൗക്കത്തലി മാതൃകയായി. കഴിഞ്ഞ മെയ് 31നായിരുന്നു സംഭവം. വെള്ളമുണ്ട കമ്പ സ്വദേശിയായ ഷൗക്കത്തലിയും കുടുംബവും സുഹൃത്തുക്കളും ചേര്‍ന്ന് തൃക്കരിപ്പൂര്‍ വിലാന്‍ഡ് തീം പാര്‍ക്കില്‍ വിനോദയാത്രയ്ക്ക് പോയതായിരുന്നു. അവിടെയുള്ള വാട്ടര്‍ റൈഡിനിടയിലാണ് ഷൗക്കത്തലിക്ക് ഒരു ഡയമണ്ട് ബ്രേസ്‌ലെറ്റ് കളഞ്ഞുകിട്ടുന്നത്.തുടര്‍ന്ന് തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹം പാര്‍ക്ക് അധികൃതരെ ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പാര്‍ക്കില്‍ സ്വര്‍ണാഭരണം നഷ്ടപ്പെട്ടതായി പരാതി നല്‍കിയവരുടെ ലിസ്റ്റില്‍ നിന്നും, ഡയമണ്ട് ബ്രേസ്‌ലെറ്റ് നഷ്ടപ്പെട്ട കാസര്‍ഗോഡ് സ്വദേശിയായ സാദിഖ് അലിക്ക് പാര്‍ക്ക് അധികൃതര്‍ ഷൗക്കത്തലിയുടെ നമ്പര്‍ കൈമാറി.സാദിഖ് അലി ഷൗക്കത്തലിയെ ബന്ധപ്പെടുകയും, നഷ്ടപ്പെട്ട ബ്രേസ്‌ലെറ്റിന്റെ ഫോട്ടോ അയച്ചുകൊടുത്ത് അത് തന്റേത് തന്നെയാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. തുടര്‍ന്ന് സാദിഖ് അലിയും കുടുംബവും വെള്ളമുണ്ടയിലുള്ള ഷൗക്കത്തലിയുടെ വീട്ടിലെത്തുകയും, ഷൗക്കത്തലി ബ്രേസ്‌ലെറ്റ് അവര്‍ക്ക് കൈമാറുകയും ചെയ്തു.വിലപിടിപ്പുള്ള ആഭരണം സുരക്ഷിതമായി തിരികെ ലഭിച്ചതിലുള്ള സന്തോഷത്താല്‍ സാദിഖ് അലി ഷൗക്കത്തലിക്ക് സ്‌നേഹോപഹാരമായി ക്യാഷ് െ്രെപസും സമ്മാനിച്ചാണ് മടങ്ങിയത്. ഷൗക്കത്തലിയുടെ ഈ സത്യസന്ധതയ്ക്കും നന്മയ്ക്കും നാട്ടുകാരും സുഹൃത്തുക്കളും അഭിനന്ദനങ്ങള്‍ അറിയിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights