വയനാട്ടിലെ കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു,ആരോഗ്യ മന്ത്രി നാളെ ജില്ലയില്‍

വയനാട് ബത്തേരിയില്‍ ശാരീരിക അസ്വസ്ഥത നേരിട്ട കുട്ടികള്‍ക്ക് ഷിഗെല്ല ആണെന്ന് സ്ഥിരീകരിച്ചു .രണ്ട് കുട്ടികള്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.കോളിയാടി മാര്‍ ബസേലിയോസ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇവര്‍.സമാന ലക്ഷണങ്ങള്‍ ഉള്ള 337 വിദ്യാര്‍ഥികള്‍ ബത്തേരിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.കഴിഞ്ഞ വ്യാഴാഴ്ചയാണ് കോളിയാടി മാര്‍ ബസേലിയോസ് സ്‌കൂളിലെ കുട്ടികള്‍ക്ക് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടത്.രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദര്‍ശനം.രാവിലെ എട്ടുമണിക്ക് ബത്തേരിയില്‍ ചേരുന്ന യോഗത്തില്‍ ആരോഗ്യ മന്ത്രി കെ .മുരളീധരന്‍,വയനാടിന്റെ ചുമതലയുള്ള കൃഷിവകുപ്പ് മന്ത്രി അഡ്വ ടി. സിദ്ദീഖ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. 25 കുട്ടികളെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്..ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല.ഡിസ്ചാര്‍ജ് ചെയ്ത കുട്ടികളുടെ വീടുകളില്‍ ആരോഗ്യവകുപ്പ് അന്വേഷണം നടത്തും.. മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.ഭക്ഷ്യ സുരക്ഷ കമ്മീഷണറോട് എല്ലായിടത്തും ശക്തമായ പരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുന്‍കരുതല്‍ എടുക്കാന്‍ ഡി എംഒ മാര്‍ക്കര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.വൃത്തിയില്ലാത്ത തട്ടുകടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.കഴിഞ്ഞ വ്യാഴാഴ്ചയാണ് കോളിയാടി മാര്‍ ബസേലിയോസ് സ്‌കൂളിലെ കുട്ടികള്‍ക്ക് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights