ഉത്തര്‍പ്രദേശില്‍ പരിശീലന വിമാനം തകര്‍ന്ന് വീണ് വനിതാ പൈലറ്റിന് പരിക്ക്

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയില്‍ പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്ന് വീണ് വനിതാ പൈലറ്റിന് പരിക്ക്. സെസ്‌ന 152 എന്ന വിമാനമാണ് തിങ്കളാഴ്ച ലാന്റിങ്ങിനിടെ തകര്‍ന്ന് വീണത്. സാങ്കേതിക തകരാറ് മൂലമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് പൈലറ്റിനെ രക്ഷിക്കുകയും അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി ആഗ്രയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. പരിക്കേറ്റ വനിതാ പൈലറ്റ് നിരീക്ഷണത്തിലാണെന്ന് അധിതൃതർ അറിയിച്ചു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൈലറ്റിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. അപകടത്തിന്റെ യഥാര്‍ഥ കാരണമെന്താണെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സാങ്കേതിക കാരണങ്ങളോ പ്രതികൂല കാലാവസ്ഥയോ ആണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്ന് വിദഗ്ദ അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകൂ എന്ന് ജില്ലാ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights