വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 07.07.2026 ലെ ജാഗ്രതാ നിര്‍ദേശമനുസരിച്ച് പരാമര്‍ശം 2 പ്രകാരം ജില്ലയില്‍ അതിശക്തമായ മഴ ലഭിക്കുന്ന റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും വയനാട് ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസ്സുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 08.07.2026 തിയതിയില്‍ അവധി പ്രഖ്യാപിച്ച് ഉത്തരവാകുന്നു. റെസിഡന്‍ഷ്യല്‍ സ്‌ക്കൂളുകള്‍ക്കും കോളജുകള്‍ക്കും മേല്‍ അവധി ബാധകമല്ല. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് മാത്രം 08.07.2026 ന് ശേഷം ഇനിയോരറയിപ്പ് ഉണ്ടാകുന്നത് വരെ അവധി തുടരുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights