ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ ഗ്രീന്‍ വെരിഫിക്കേഷന്‍ ബാഡ്ജ് മാറ്റാന്‍ പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പകരം വെരിഫൈഡ് ചാനലുകള്‍ക്ക് ബ്ലൂ ചെക്ക്മാര്‍ക്ക് നല്‍കാനാണ് പദ്ധതി. വെരിഫൈഡ് ബിസിനസുകളിലും സമാനമായ നിലയില്‍ ബാഡ്ജ് മാറ്റാന്‍ വാട്‌സ്ആപ്പ് ഉദ്ദേശിക്കുന്നുണ്ട്.
നിലവില്‍ മെറ്റയ്ക്ക് കീഴില്‍ വരുന്ന മറ്റു സാമൂഹിക മാധ്യമങ്ങളായ ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും ബ്ലൂ ചെക്ക്മാര്‍ക്ക് ആണ് വെരിഫൈ ചെയ്യാന്‍ ഉപയോഗിക്കുന്നത്. സമാനമായ നിലയില്‍ വാട്‌സ്ആപ്പിനെയും ബ്ലൂ ചെക്ക്മാര്‍ക്കിലേക്ക് മാറ്റാനാണ് വാട്‌സ്ആപ്പ് പദ്ധതിയിടുന്നത്. വിഷ്വല്‍ ഐഡന്റിന്റിയില്‍ എല്ലാ പ്ലാറ്റ്‌ഫോമുകളിലും സ്ഥിരത പുലര്‍ത്തുന്നതിന്റെ ഭാഗമായാണ് നീക്കം.
പുതിയ അപ്‌ഡേറ്റായി മാറ്റം കൊണ്ടുവരാനാണ് മെറ്റ ഉദ്ദേശിക്കുന്നത്. നിലവില്‍ പുതിയ അപ്‌ഡേറ്റ് വാട്‌സ്ആപ്പ് വികസിപ്പിച്ച് വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.