‘പ്ലേയബിൾ’; വീഡിയോ കണ്ടു മടുത്തവർക്കായി പുതിയ ഐഡിയയുമായി യൂട്യൂബ്

Advertisements
Advertisements

യൂട്യൂബ് കണ്ടു മടുത്തവർക്കായി പുതിയ ഐഡിയയുമായി എത്തിയിരിക്കുകയാണ് കമ്പനി. ഇനി യൂട്യൂബിൽ തന്നെ ഗെയിം കളിക്കാം. പ്ലേയബിൾ എന്ന പേരിൽ യൂട്യൂബിൽ പുതിയ വിഭാഗം അവതരിപ്പിച്ചുകൊണ്ട് ആപ്പിനുള്ളിൽ തന്നെ ഗെയിമുകൾ കളിക്കാനുള്ള സംവിധാനമാണ് കമ്പനിയൊരുക്കിയിരിക്കുന്നത്. തിരഞ്ഞെടുത്ത ഉപയോക്താക്കൾക്കിടയിലാണ് നിലവിൽ ഇത് പരീക്ഷിക്കുന്നത്. യൂട്യൂബ് വെബ്സൈറ്റിലും മൊബൈൽ ആപ്പിലും ഇത് ലഭ്യമാണ്.

Advertisements

ഹോം ഫീഡിലെ ‘പ്ലേയബിൾസ്’ ടാബിനു കീഴിലാണ് 3ഡി ബോൾ ബൗൺസിങ് ഗെയിമായ സ്റ്റാക്ക് ബൗൺസ് ഉൾപ്പെടെയുള്ള ഗെയിമുകൾ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സ്, ടിക്ടോക് തുടങ്ങിയ മറ്റു വിഡിയോ പ്ലാറ്റ്ഫോമുകൾ ഗെയിമുകൾ പരീക്ഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സമാനമായ ശ്രമവുമായി യൂട്യൂബും രംഗത്തെത്തുന്നത്.

HTML 5 അടിസ്ഥാനമാക്കിയുള്ള ഗെയിമാണ് “സ്റ്റാക്ക് ബൗൺസ്”. ഇത്തരത്തിലുള്ള വീഡിയോ ഗെയിമുകളാണ് യുട്യൂബ് പരീക്ഷിക്കുന്നത്.യുട്യൂബിലെ കാഴ്ചക്കാരുടെ പതിനഞ്ച് ശതമാനത്തോളം ഗെയിം വിഡിയോ സ്ട്രീമിങിൽ നിന്നാണെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണഅ പുതിയ മാറ്റം.

Advertisements

വീഡിയോകൾക്കിടയിൽ പരസ്യം കാണിക്കാൻ പുതിയ ഒരു സംവിധാനം പരീക്ഷിക്കുകയാണെന്ന് അടുത്തിടെ യുട്യൂബ് അറിയിച്ചിരുന്നു.കാഴ്ചക്കാർക്ക് പരമാവധി കുറച്ച് മാത്രം തടസങ്ങൾ സൃഷ്ടിക്കുന്ന തരത്തിൽ പരസ്യങ്ങൾ ക്രമീകരിക്കുന്നതിനുള്ള പുതിയ സാധ്യതകൾ വിലയിരുത്തുകയാണെന്നായിരുന്നു അറിയിപ്പിൽ പറഞ്ഞിരുന്നത്.

ഇതിന്‍റെ ഭാഗമായി പരസ്യ ബ്രേക്കുകളുടെ എണ്ണം കുറയ്ക്കുകയും ദൈർഘ്യം കൂട്ടുകയും ചെയ്തേക്കും. ബിഗ് സ്ക്രീനുകളിൽ കുറേകൂടി മികച്ച കാഴ്ചാ അനുഭവം ഇത് സമ്മാനിക്കുമെന്നാണ് യുട്യൂബിന്റെ വിലയിരുത്തൽ. കാഴ്ചക്കാരുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച സർവേയുടെ അടിസ്ഥാനത്തിലാണ് പരസ്യ ബ്രേക്കുകളിലെ പുതിയ മാറ്റങ്ങൾ വരുന്നതെന്നതാണ് ശ്രദ്ധേയം. കണ്ടുകൊണ്ടിരിക്കുന്ന ഉള്ളടക്കം അനുസരിച്ച് വ്യത്യസ്തമായ ‘പരസ്യ കാഴ്ചാ അനുഭവം’ ആണ് ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്നതത്രെ.

ടെലിവിഷൻ സ്ക്രീനുകളിലെ ദൈർഘ്യമേറിയ വീഡിയോ കാഴ്ചകൾക്കിടയിൽ 79 ശതമാനം ഉപയോക്താക്കളും ഇഷ്ടപ്പെടുന്നത് ഇടയ്ക്കിടെയുള്ള പരസ്യ ബ്രേക്കുകളെക്കാൾ പരസ്യങ്ങൾ ഒരുമിച്ച് ഒരു സമയത്തായി കാണിക്കുന്നതാണെന്ന് സർവേയിലൂടെ വ്യക്തമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരസ്യങ്ങൾ കാണിക്കുന്ന രീതിയിൽ മാറ്റം വരുത്തുന്നതെന്നും ഇതിന്റെ പരീക്ഷണം ഉടൻ ആരംഭിക്കുമെന്നും യുട്യൂബ് പറഞ്ഞിരുന്നു.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights