നിങ്ങള്‍ക്ക് മുൻകാലങ്ങളില്‍ സമ്ബാദ്യത്തിലോ ബജറ്റിംഗിലുമോ പണമുപയോഗിക്കുന്നതിലൊ ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കില്‍, ഇപ്പോള്‍ വേണമെങ്കിലും പുതിയൊരു തുടക്കം കുറിക്കാനും മികച്ച സാമ്ബത്തിക ശീലങ്ങള്‍ നിർമ്മിക്കാനും സാധിക്കും.ചെറിയ, സ്ഥിരതയുള്ള മാറ്റങ്ങള്‍, ദീർഘകാല വിജയത്തിലേക്ക് നയിക്കും. പണം കൈകാര്യം ചെയ്യുകയെന്നത് നിങ്ങള്‍ക്ക് ഉള്ളതിന്റെ പരമാവധി പ്രയോജനം നേടുന്നതായിരിക്കണം.
ജീവിതച്ചെലവുകള്‍ ഉയരുന്നതും ഡിജിറ്റല്‍ ഇടപാടുകള്‍ വർദ്ധിക്കുന്നതും സാമ്ബത്തിക രംഗം വേഗത്തില്‍ മാറുന്നതുമായ സാഹചര്യത്തില്‍, നിങ്ങളുടെ സാമ്ബത്തിക കാര്യങ്ങള്‍ നിയന്ത്രണത്തില്‍ എടുക്കേണ്ട ഏറ്റവും നല്ല സമയമാണിത്.നിങ്ങള്‍ കൂടുതല്‍ സേവിങ്ങ്സ്സിനോ ഇൻവെസ്റ്റ് നടത്താനോ, അല്ലെങ്കില്‍ പണം സംബന്ധിച്ച ആശങ്ക കുറയ്ക്കാനോ ആഗ്രഹിക്കുന്നുവെങ്കില്‍, 2025ല്‍ മികച്ച സാമ്ബത്തിക ശീലങ്ങള്‍ നിർമ്മിക്കാൻ ഇതാ ചില മാർഗങ്ങള്‍.
1. വ്യക്തമായ സാമ്ബത്തിക ലക്ഷ്യങ്ങള്‍ നിശ്ചയിക്കുക
നിങ്ങള്‍ മാറ്റങ്ങള്‍ ആരംഭിക്കുന്നതിന് മുമ്ബ്, ആദ്യം നിങ്ങള്‍ക്ക് എന്ത് നേടണമെന്നത് വ്യക്തമാക്കണം.നിങ്ങള്‍ എന്തിനുവേണ്ടിയാണ് പരിശ്രമിക്കുന്നത് എന്ന് വ്യക്തമാകുമ്ബോള്‍, അതിന് അനുയോജ്യമായ നല്ല ശീലങ്ങള്‍ വികസിപ്പിക്കാനും അത് പിന്തുടരാനുമുള്ള സാധ്യത കൂടുതലാകും.
നിങ്ങളുടെ ലക്ഷ്യങ്ങളെ കുറച്ച് ഘട്ടങ്ങളായിത്തിരിക്കുക:
ലക്ഷ്യങ്ങള്‍
-മൂന്ന് മാസത്തിനുള്ളില്‍ ₹10,000 സേവ് ചെയ്യുക
-ആറുമാസത്തെ അടിയന്തര നിധി ഉണ്ടാക്കുക
– വിരമിക്കല്‍നായി നിക്ഷേപം ആരംഭിക്കുക
2. നിങ്ങളുടെ ചെലവുകള്‍ നിരീക്ഷിക്കുക
നിങ്ങളുടെ പണം എവിടേക്കാണ് പോകുന്നത് എന്നത് അറിയാതെ സാമ്ബത്തിക സ്ഥിതി മെച്ചപ്പെടുത്താനാകില്ല. ബജറ്റിംഗ് ആപ്പുകള്‍ ഉപയോഗിച്ച് നിങ്ങളുടെ ചെലവുകള്‍ നിരീക്ഷിക്കുക. ഇത് അനാവശ്യ ചെലവുകള്‍ കുറയ്ക്കാൻ സഹായിക്കും.നിങ്ങളുടെ ഇടപാടുകള്‍ ആഴ്ചയിലൊരിക്കല്‍ പരിശോധിക്കുക, ബജറ്റിനുള്ളില്‍ തുടരുന്നുണ്ടോ എന്നുറപ്പാക്കുക.
. ബജറ്റ് തയ്യാറാക്കി അതിന് അനുസൃതമായി പ്രവര്‍ത്തിക്കുക
ബജറ്റിങ് എന്നത് നിങ്ങളുടെ പണം ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തുന്നതും അതിന്റെ പരമാവധി പ്രയോജനം നേടുന്നതുമായിരിക്കണം. 50/30/20 നിയമം പോലെയുള്ള ലളിതമായ ബജറ്റിംഗ് രീതി പിന്തുടരുന്നത് നല്ലതാണ്.
50% – അനിവാര്യ ചെലവുകള്‍ (വാടക, ഭക്ഷണം, വൈദ്യുതി ബില്‍ തുടങ്ങിയവ)
30% – ആഗ്രഹങ്ങള്‍ (ഹോട്ടല്‍ ഭക്ഷണം, ഷോപ്പിങ്, വിനോദം)
20% – സേവിംഗ്സ്, നിക്ഷേപങ്ങള്‍
സേവ് ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കില്‍ നിങ്ങളുടെ ശമ്ബളത്തിന്റെ ഒരു ഭാഗം നേരിട്ട് ഒരു സേവിംഗ് അക്കൗണ്ടിലോ നിക്ഷേപത്തിലോ ഓട്ടോമാറ്റികായിട്ട് പോവുന്ന രീതിയിലാക്കുക.
4. പണത്തെക്കുറിച്ച് പഠിക്കുക
സാമ്ബത്തിക അറിവ് നേടുക ഒരു ജീവിതകാല പഠനയാത്രയാണ്. വ്യക്തിഗത സാമ്ബത്തിക ബ്ളോഗുകള്‍, പോഡ്കാസ്റ്റുകള്‍, യൂട്യൂബ് ചാനലുകള്‍ എന്നിവ പിന്തുടരുക. മോർഗൻ ഹൗസിൻ്റെ “സൈക്കോളജി ഓഫ് മണി , റോബർട്ട് കിയോസക്കിയുടെ “റിച്ച് ഡാഡ് പൂവർ ഡാഡ് “പോലെയുള്ള പുസ്തകങ്ങള്‍ വായിക്കുക.പുതിയ നിക്ഷേപ മാർഗങ്ങളും സാമ്ബത്തിക തന്ത്രങ്ങളും അറിയുന്നതിന് വാർത്തകള്‍ വായിച്ച് അപ്ഡേറ്റ് ആയിരിക്കുക.
5. സ്ഥിരത പുലർത്തുക
ഒരു രാത്രി കൊണ്ട് വൻ മാറ്റങ്ങള്‍ വരുത്തിയതുകൊണ്ട് മികച്ച സാമ്ബത്തിക ശീലങ്ങള്‍ വളർത്താൻ സാധിക്കില്ല. ചെറിയ, സ്ഥിരതയുള്ള ശ്രമങ്ങളാണ് ദീർഘകാലത്തേക്ക് വലിയ ഫലങ്ങള്‍ നല്‍കുന്നത്. അതിനാല്‍, ധൈര്യത്തോടെ മുന്നോട്ട് പോകുക, നിങ്ങളുടെ പുരോഗതി നിരീക്ഷിക്കുക, ഒപ്പം ചെറിയ വിജയങ്ങള്‍ ആഘോഷിക്കുക.2025 നിങ്ങളുടെ സാമ്ബത്തിക നിയന്ത്രണം ഏറ്റെടുക്കാനുള്ള വർഷമാണ്. ഇന്ന് തന്നെ തുടങ്ങൂ, നിങ്ങളുടെ ഭാവിക്കു നന്ദി പറയൂ.