ദാമ്ബത്യത്തില്‍ പ്രശ്‌നങ്ങള്‍ ഒഴിവാകണമെങ്കില്‍ പങ്കാളികള്‍ തമ്മില്‍ പരസ്പരം ധാരണകള്‍ ഉണ്ടായിരിക്കണം.ഓരോ കാര്യവും ചെയ്യുന്നതിന് മുന്‍പ് ഇരു കൂട്ടരും തമ്മില്‍ ചര്‍ച്ച ചെയ്യണം. അതുപോലെ പങ്കാളിയുടെ സാമ്ബത്തികാവസ്ഥ അറിഞ്ഞ് പെരുമാറാനും സാധിക്കണം. എന്നാല്‍, പങ്കാളികളില്‍ ഒരാള്‍ ഇതിനൊന്നും തയ്യാറല്ലെങ്കില്‍ എല്ലാം കൈവിട്ട് പോകും.
പ്രത്യേകിച്ച് ഭാര്യമാരിലെ ചില സ്വഭാവങ്ങള്‍ ഭര്‍ത്താവിനെ കൂടുതല്‍ ദോഷം ചെയ്യുകയും സാമ്ബത്തിക ബാധ്യതകള്‍ വര്‍ദ്ധിക്കുന്നതിലേയ്ക്ക് നയിക്കുകയും ചെയ്യാം. ഇത്തരത്തില്‍ ഭര്‍ത്താവിനെ ദരിദ്രനാക്കുന്ന ഭാര്യമാരിലെ ചില സ്വഭാവങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.
ജീവിതം സുഖിച്ച് ജീവിക്കാന്‍ എല്ലാവർക്കും പ്രിയമാണ്. എന്നാല്‍ വരവിനേക്കാള്‍ അധികം ചിലവ് വര്‍ദ്ധിച്ചാല്‍ എന്ത് ചെയ്യും. സാമ്ബത്തിക പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും. കാര്യങ്ങള്‍ കൈവിട്ട് പോകും. നിങ്ങളുടെ ഭാര്യയ്ക്ക് എല്ലാ കാര്യങ്ങളും ആഢംബര പൂര്‍വ്വം നടത്താന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കില്‍ ഇത് നിങ്ങളെ കൂടുതല്‍ കടബാധിതനാക്കുന്നതാണ്. അതുപോലെ, ഒരു ചെറിയ കല്ല്യാണം വന്നാല്‍ പോലും വില കൂടിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്നവരും, ഒട്ടും ഗാംഭീര്യം വിട്ടു കളയാതെ നടക്കാന്‍ ഇഷ്ടപ്പെടുന്നവരും ആണെങ്കില്‍ ഇത് ചിലവ് വര്‍ദ്ധിപ്പിക്കാം. ചിലപ്പോള്‍ കടങ്ങള്‍ പെരുകാനും, സമ്ബാദ്യം കുറയാനും കാരണമാകുന്നു.
സ്വാർത്ഥത
സ്വന്തം കാര്യങ്ങള്‍ക്ക് മാത്രം അമിതമായി പ്രാധാന്യം നല്‍കുന്ന ഒരു ഭാര്യയാണ് നിങ്ങളുടെതെങ്കില്‍ അതും ഭര്‍ത്താവിനെ ദരിദ്രനാക്കാം. സ്വന്തം താല്‍പര്യങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും മാത്രം പ്രാധാന്യം നല്‍കുന്നത് സാമ്ബത്തിക സ്ഥിതി മനസ്സിലാക്കുന്നതില്‍ നിന്നും ഭാര്യമാരെ പിന്തിരിപ്പിക്കാം. ഭര്‍ത്താവിന്റെ സാമ്ബത്തിക പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കാത്ത അവസ്ഥയും, ഭര്‍ത്താവിനെ സാമ്ബത്തികപരമായി പിന്തുണയ്ക്കാനും ഇവര്‍ തയ്യാറായെന്ന് വരികയില്ല. ഇതെല്ലാം ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തുന്നു. കൂടാതെ, സാമ്ബത്തിക പ്രശ്‌നങ്ങള്‍ ഒരു വ്യക്തിയില്‍ മാത്രം വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നു
ജോലി ചെയ്യാനുള്ള മടി
ചില സ്ത്രീകള്‍ക്ക് പഠിത്തം കഴിഞ്ഞാലും ജോലി ചെയ്യാന്‍ മടി പ്രകടിപ്പിക്കാറുണ്ട്. ഭര്‍ത്താവിന്റെ കീഴില്‍, ഭര്‍ത്താവിന്റെ ചിലവില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരും ധാരാളമാണ്. എന്നാല്‍, അമിതമായി ഭര്‍ത്താവിനെ ആശ്രയിക്കുന്നത് ഒരു വ്യക്തിയില്‍ മാത്രം സാമ്ബത്തിക ബാധ്യതകള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. ഇത് സമ്ബാദ്യം കുറയുന്നതിലേയ്ക്കും കടം പെരുകുന്നതിലേയ്ക്കും നയിക്കാം.
സമ്ബാദ്യ ശീലം കുറയുന്നത്
ഭാര്യയില്‍ സമ്ബാദ്യ ശീലം ഇല്ലെങ്കില്‍ അതും സാമ്ബത്തിക പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇതും ഭര്‍ത്താവിലേയ്ക്ക് മറ്റു ചിലവുകള്‍ മൊത്തത്തില്‍ എത്തുന്നതിന് കാരണമാകുന്നു. ചിലവ് വര്‍ദ്ധിക്കുന്നു. കഷ്ടപ്പാടുകള്‍ വര്‍ദ്ധിക്കുന്നു. ദാരിദ്രം വര്‍ദ്ധിക്കാനും കാരണമാകുന്നു. അതിനാല്‍, ഭാര്യമാരില്‍ ഇത്തരം ശീലങ്ങള്‍ പതിവാണെങ്കില്‍ ഇവ കുറയ്ക്കുന്നത് സാമ്ബത്തിക ബാധ്യത കുറയ്ക്കാൻ സഹായിക്കുന്നതാണ്.