നീതിദേവത വൈകിയിട്ടില്ല; 5 ദിവസം കൊണ്ട് അന്വേഷണം പൂർത്തിയാക്കി, പോക്സോ കേസിൽ അതിവേഗം ശിക്ഷ ഉറപ്പാക്കി പത്തനംതിട്ട പൊലീസ്

ഒരാൾക്കും നീതി ലഭിക്കുവാൻ അനാവശ്യമായ കാലതാമസം ഉണ്ടാകരുത് എന്ന പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി R ആനന്ദ് IPS ന്റെയും ഏനാത്ത് പൊലീസിന്റെയും നിശ്ചയദാർഢ്യത്തിനു മുന്നിൽ നീതിദേവതയ്ക്ക് താമസിക്കുവാൻ കഴിയില്ല. 2025 നവംബറിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് മൂന്നര മാസത്തിനുള്ളിൽ പ്രതിയ്ക്ക് ശിക്ഷ ഉറപ്പാക്കിയത്.11 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ച അടൂർ കരുവാറ്റ പ്ലാവിലത്തറ സ്വദേശി വാഴവിളയിൽ വീട്ടിൽ സുന്ദരേശൻ (71) എന്നയാളെ കേസ് രജിസ്റ്റർ ചെയ്ത് അടുത്ത ദിവസം തന്നെ ഏനാത്ത് പൊലീസ് പിടികൂടി. തുടർന്ന് ഈ കേസിലെ അതിജീവിതയ്ക്ക് നീതി ലഭിക്കുവാൻ ഒട്ടും താമസം ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ ജില്ലാ പൊലീസ് മേധാവി R ആനന്ദ് IPS ഒരു പ്രത്യേക അന്വേഷണ സംഘത്തെത്തന്നെ ഇതിനായി നിയോഗിച്ചു. ഒട്ടും കാലതാമസം കൂടാതെ അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിന് കർശന നിർദേശവും നൽകി. ഏനാത്ത് ഇൻസ്പെക്ടർ SHO ശ്രീ. അനൂപ് ന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം വെറും അഞ്ചു ദിവസം കൊണ്ട് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കോടതി നടപടികളിൽ കാലതാമസം ഉണ്ടാകാതിരിക്കുന്നതിനായി DCRB ഡിവൈഎസ്പി P ശ്രീ. ബിനു വർഗീസിന്റെ മേൽനോട്ടത്തിൽ SI വിമൽ, SCPO വിവേക് എന്നിവർ ഉൾപ്പെട്ട സെൻട്രൽ എയ്ഡ് പ്രോസിക്യൂഷൻ ടീം ആയിരുന്നു കോടതി നടപടികൾ ഏകോപിപ്പിച്ചത്.

വളരെ പെട്ടെന്ന് തന്നെ വിചാരണ നടപടികൾ പൂർത്തിയാക്കി പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി (ഒന്ന് ) ജഡ്ജി ശ്രീ. T മഞ്ജിത്ത് പ്രതിക്ക് എട്ടുവർഷം കഠിനതടവും 65,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സ്മിതാ ജോൺ ഹാജരായി. ഏനാത്ത് ഇൻസ്പെക്ടർ SHO അനൂപ് അച്ചൻ കുഞ്ഞിന്റെ നേതൃത്വത്തിൽ SI ധന്യ, ASI മാരായ രവികുമാർ , പ്രശാന്ത് , ശിവപ്രസാദ് , സുധീഷ് എന്നിവരും പോലീസ് ഉദ്യോഗസ്ഥരായ അനൂപ് , ശ്രീലാൽ , വിഷ്ണു മോഹൻ , സുനിൽ, രതീഷ് എന്നിവരും വനിതാ പൊലീസ് ഉദ്യോഗസ്ഥരായ സിന്ധു , ദീപ കൃഷ്ണകുമാരി ഷെബി ലേഖ എന്നിവരും ഉൾപ്പെട്ടതായിരുന്നു പ്രത്യേക അന്വേഷണസംഘം. CPO മാരായ കൃഷ്ണകുമാർ വരുൺ ബോസ് എന്നിവർ പ്രോസീക്യൂഷൻ സഹായികളായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights