‘എല്ലാവരും ഇന്ത്യയിലേക്ക് പോകാന്‍ പറയുന്നു, പക്ഷെ ഞങ്ങളില്ല’; തായ്‌ലന്‍ഡില്‍ കുടുങ്ങി മീര നന്ദനും ഭര്‍ത്താവും

നടിയും റേഡിയോ ജോക്കിയുമായ മീര നന്ദനും ഭര്‍ത്താവ് ശ്രീജുവും തായ്‌ലന്‍ഡി കുടുങ്ങി. അവധി ആഘോഷിക്കാനായി തായ്‌ലന്‍ഡിലെത്തിയതായിരുന്നു ഇരുവരും. യുദ്ധസാഹചര്യങ്ങളെ തുടര്‍ന്ന് യുഎഇയിലേക്ക് തിരികെ പോകാന്‍ പറ്റാതെ കുടുങ്ങിയിരിക്കുകയാണ് മീരയും ശ്രീജുവും. ഇരുവരും തിരിച്ചുപോകാനിരിക്കെയാണ് സാഹചര്യങ്ങള്‍ മോശമാകുന്നതും വിമാന സര്‍വ്വീസുകള്‍ റദ്ദാക്കുന്നതും.അതേസമയം തങ്ങളോട് പലരും ഇന്ത്യയിലേക്ക് പോകാന്‍ പറയുന്നുണ്ടെന്നും എന്നാല്‍ തങ്ങള്‍ യുഎഇയിലേക്ക് തന്നെ മടങ്ങാനാണ് ആഗ്രഹിക്കുന്നതെന്നും മീര നന്ദന്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു നടിയുടെ പ്രതികരണം. ആ കുറിപ്പിലേക്ക്:ഞങ്ങള്‍ സുരക്ഷിതരാണോ എന്ന് അന്വേഷിച്ച് ബന്ധപ്പെട്ട എല്ലാവരോടും നന്ദി പറയുന്നു. അത് ഞങ്ങള്‍ക്കത് ഏറെ പ്രധാനപ്പെട്ടതാണ്. നിലവില്‍ ഞങ്ങള്‍ തായ്‌ലന്‍ഡിലാണുള്ളത്. എന്റെ ആത്മസുഹൃത്തിന്റെ കല്യാണത്തിന് ശേഷം ഞാനും ശ്രീജുവും ഒരു കൊച്ച് ഹോളിഡെ ആഘോഷിക്കാമെന്ന് കരുതി. 2026 ലെ ഞങ്ങളുടെ ആദ്യത്തെ ട്രിപ്പും ആദ്യത്തെ തായ്‌ലാന്റ് ട്രിപ്പും. പെര്‍ഫെക്ട് ചോയ്‌സ് ആയിട്ടാണ് തോന്നിയത്. ഇവിടെ വളരെ മനോഹരമായ സമയം അനുഭവിച്ചു വരികയായിരുന്നു.

പക്ഷെ ഞങ്ങള്‍ തിരിച്ചുവരാന്‍ ഒരുങ്ങവെയാണ് നിര്‍ഭാഗ്യകരമായ വാര്‍ത്ത കേള്‍ക്കുന്നത്. അപ്പോള്‍ മുതല്‍ ഞങ്ങള്‍ ചിന്തിക്കുന്നതത്രയും യുഎഇയിലേക്ക് തിരികെ വരുന്നതിനെക്കുറിച്ചാണ്. ധാരാളം പേര്‍ ഞങ്ങളെ വിളിച്ച് ഇന്ത്യയിലേക്ക് പോകാന്‍ പറയുന്നുണ്ട്. പക്ഷെ സത്യത്തില്‍, ഞങ്ങള്‍ യുഎഇയിലേക്ക് തിരിച്ചു പോകാന്‍ കാത്തിരിക്കുകയാണ്. ഒരിടം ശരിക്കും വീടു പോലെ ആകുമ്പോള്‍ മാത്രമേ അങ്ങനൊരു തോന്നലുണ്ടാകൂ.

എപ്പോള്‍ തിരിച്ചു പോകാനാകുമെന്ന് അറിയില്ല. ഇപ്പോള്‍ സാധ്യമാകുന്നത് പോലെ ഞങ്ങളിരിക്കുന്നിടം വീടുപോലെ കണ്ട് ഓരോ ദിവസങ്ങളും തള്ളി നീക്കുകയാണ്. കഴിഞ്ഞ പതിനൊന്നര വര്‍ഷമായി ഞാന്‍ ജീവിക്കുന്നത് യുഎഇയിലാണ്. ശ്രീജു വന്നിട്ട് ഒന്നര വര്‍ഷമാകുന്നു. അവന്‍ ഇപ്പോള്‍ തന്നെ തിരികെ പോകാന്‍ കാത്തിരിക്കുകയാണ്. അതിനാല്‍ യുഎഇ ഞങ്ങള്‍ക്ക് തരുന്ന സ്‌നേഹവും സുരക്ഷിതത്വവും ചിന്തിക്കാമല്ലോ.

ഞങ്ങളുടെ വീടായി മാറിയതിന് നന്ദി യുഎഇ. ഈ രാജ്യത്തിന്റെ നേതൃത്വത്തിനും ജനങ്ങള്‍ക്കും നന്ദി. തിരിച്ചുവരാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights