മുംബൈ: ഇതിഹാസ താരം കൃഷ്ണമാചാരി ശ്രീകാന്തിന്റെ പ്രവചനം സത്യമായി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരം രോഹിത് ശര്‍മ കൊല്‍ക്കത്ത ബൗളര്‍മാരെ തച്ചുതകര്‍ക്കുമെന്നു ശ്രീകാന്ത് പറഞ്ഞിരുന്നു. കെകെആര്‍ ബൗളര്‍മാരെ രോഹിത് ഹല്‍വ തിന്നുന്ന ലാഘവത്തില്‍ കൈകാര്യം ചെയ്യുമെന്നായിരുന്നു ശ്രീകാന്തിന്റെ ഉപമ. അത് സത്യമാണെന്നു വാംഖഡെയില്‍ തെളിഞ്ഞു.
കൊല്‍ക്കത്ത മുന്നോട്ടു വച്ച 221 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് അതിവേഗമാണ് മുംബൈ കുതിക്കുന്നത്. ഇന്ധനം പകര്‍ന്ന് ബദാം ഹല്‍വ നുണഞ്ഞ് രോഹിതും. താരം 23 പന്തില്‍ 51 റണ്‍സ് അതിവേഗം അടിച്ചെടുത്തു. 5 സിക്സും 3 ഫോറും സഹിതമാണ് ഹിറ്റ്മാന്റെ പവര്‍ ഹിറ്റിങ് ബാറ്റിങ്.
ശ്രീകാന്ത് മത്സരത്തിനു മുന്‍പ് പറഞ്ഞത്
‘കുറച്ചു കൊല്ലം മുന്‍പ് കെകെആര്‍ രോഹിത് ശര്‍മയ്ക്ക് ഹല്‍വ പോലെയായിരുന്നു. ഇന്നും ഹല്‍വ കഴിക്കുന്ന ലാഘവത്തിലായിരിക്കും അദ്ദേഹം അവരുടെ ബൗളിങിനെ തകര്‍ക്കാന്‍ പോകുന്നത്. കെകെആര്‍ അദ്ദേഹത്തിന്റെ ബദാം ഹല്‍വ ടീമാണ്. കെകെആറിനെതിരെ കളിക്കുന്നത് രോഹിതിനു കംഫര്‍ട്ട് സോണാണ്’- തന്റെ യുട്യൂബ് ചാനലിലൂടെയാണ് ശ്രീകാന്തിന്റെ പ്രവചനം.







