ഷാജി കൈലാസിന്റെ ‘വരവ്’ വരവായി;ജോജു ജോർജിനൊപ്പം അർജുൻ അശോകനും മുരളി ഗോപിയും;പുതിയ പോസ്റ്റർ പുറത്ത്

മാസ് ആക്ഷന്‍ സിനിമകളുടെ രാജാവ് ഷാജി കൈലാസ് സംവിധാനം ചെയ്ത് ജോജു ജോര്‍ജ്ജ് നായകനായി എത്തുന്ന ചിത്രം ‘വരവ്’ റിലീസിനെത്തുന്നു. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി അര്‍ജുന്‍ അശോകനും മുരളി ഗോപിയും എത്തുന്നുണ്ട്. ഇരുവരും ഭാഗമാകുന്ന പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ജോജു ജോര്‍ജും ഷാജി കെെലാസും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അതുകൊണ്ട് തന്നെ ‘ആദ്യ വരവ് ‘ഗംഭീരമാക്കാന്‍ ഒരുങ്ങുകയാണ് ഇരുവരും. ഓള്‍ഗാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസി റെജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

98 ദിവസങ്ങള്‍ നീണ്ടു നിന്ന ചിത്രീകരണത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ കരുത്താകാന്‍ സ്റ്റണ്ട് മാസ്റ്റര്‍മാരുടെ ഒരു വലിയ നിര തന്നെയുണ്ട് ചിത്രത്തില്‍. ദക്ഷിണേന്ത്യയിലെ മുന്‍നിര സ്റ്റണ്ട് മാസ്റ്റര്‍മാരായ സ്റ്റണ്ട് സില്‍വ, കലൈ കിംഗ്‌സണ്‍, ഫീനിക്‌സ് പ്രഭു, രാജശേഖര്‍ മാസ്റ്റര്‍, തവ്‌സി മാസ്റ്റര്‍, മാഫിയ ശശി, ജാക്കി ജോണ്‍സണ്‍ എന്നിങ്ങനെ ഏഴ് മാസ്റ്റേഴ്‌സ് ചിത്രത്തിനായി ഒന്നിക്കുന്നു.വരവിന്റെ ആക്ഷന്‍രംഗങ്ങള്‍ ഗംഭീരമാക്കാന്‍ മലയാളത്തിന്റെ ആക്ഷന്‍ റാണിയായ വാണി വിശ്വനാഥ് കൂടി ജോജുവിനൊപ്പം ചിത്രത്തിലുണ്ട്. വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസുനിറച്ച സുകന്യ വരവിന്റെ ഭാഗമാകുന്നു. ദീപക് പറമ്പോല്‍, ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകന്‍, ബോബി കുര്യന്‍, അശ്വിന്‍ കുമാര്‍, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ബാലാജി, ബിജു പപ്പന്‍, ചാലി പാല, ഷാജി ഷാഹിദ്, ആന്‍ഡ്രെയ് ബ്ലിറ്റ്‌സ് നെറ്റ്‌സോവ് വിന്‍സി അലോഷ്യസ്, സാനിയ അയ്യപ്പന്‍, വീണ നായര്‍, മെറ്റില്‍ഡ പെട്രോവിക് എന്നിവരും ചിത്രത്തില്‍ പ്രധാവേഷങ്ങളിലെത്തുന്നു.മൂന്നാര്‍, മറയൂര്‍, കാതലൂര്‍, തേനി, കോട്ടയം, വാഗമണ്‍ , മുണ്ടക്കയം, എറണാകുളം, തിരുവനന്തപുരം, പൂപ്പാറ എന്നീ ലൊക്കേഷനുകളിലായി 98 ദിവസങ്ങള്‍ കൊണ്ടാണ് ‘വരവ്’ ന്റെ ചിത്രീകരണം പൂര്‍ത്തിയായത് ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്തുന്നു.

ഷാജി കൈലാസിന്റെ വിജയ ചിത്രങ്ങള്‍ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ്, ദ്രോണ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ എ.കെ. സാജനാണ് വരവിന്റെയും തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം – എസ്. ശരവണന്‍ , സംഗീതം ഒരുക്കുന്നത് സാം സി എസ് ,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജോമി ജോസഫ് പുളിങ്കുന്ന്, രാഹുല്‍ റെജി തോമസ്, എഡിറ്റര്‍ – ഷമീര്‍ മുഹമ്മദ് , ചീഫ് അസസിയേറ്റ് ഡയറക്ടര്‍-സ്യമന്തക് പ്രദീപ് ,സൗണ്ട് ഡിസൈന്‍ – രാമകൃഷ്ണന്‍ എംആര്‍ , കലാസംവിധാനം സാബു റാം , മേക്കപ്പ് സജി കാട്ടാക്കട , കോസ്റ്റ്യും ഡിസൈന്‍ – സമീറ സനിഷ് , ഹെഡ് ഓഫ് പ്രൊഡക്ഷന്‍ – റോണ്‍ ഐസക്ക് തോമസ് , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – വിനോദ് മംഗലത്ത് , മാനേജര്‍സ് – ശിവന്‍ പൂജപ്പുര, അനില്‍ അന്‍ഷാദ് , പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് പ്രതാപന്‍ കല്ലിയൂര്‍, ഷെറിന്‍ സ്റ്റാന്‍ലി , സ്റ്റില്‍സ് ഹരിതിരുമല , മാര്‍ക്കറ്റിംഗ് ആന്‍ഡ് അഡ്വര്‍ടൈസിംഗ് -ബ്രിങ്‌ഫോര്‍ത്ത് ,വിശ്വാല്‍ പ്രൊമോഷന്‍ -സ്‌നാകെപ്ലാന്റ് , പി ആര്‍ ഒ മഞ്ജു ഗോപിനാഥ് എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights