മലയാളികള്‍ വീണ്ടും കൈകോര്‍ത്തു; കുഞ്ഞു മിയയുടെ ചികിത്സക്ക് 16.5 കോടി രൂപ അക്കൗണ്ടിലെത്തി

കൊച്ചി: അപരസ്‌നേഹത്തിന്റെ മാതൃകകളെ പലതവണ ലോകത്തിന് മുന്നില്‍ തുറന്നുവെച്ച മാലയാളി ഒരിക്കല്‍ കൂടി ഒന്നിച്ചപ്പോള്‍ കുഞ്ഞു മിയയുടെ ചിരി ദൈന്യതയില്‍ നിന്ന് പ്രതീക്ഷയിലേക്ക് വഴിമാറി. കുഞ്ഞു മിയയെ ജീവിതത്തിലേക്കെത്തിക്കാന്‍ 16.5 കോടി രൂപയുടെ മരുന്നായിരുന്നു വേണ്ടിയിരുന്നത്. മരുന്ന് വില കേട്ട് പകച്ചു നിന്ന ആ കുടുംബം ഇന്നലെ വീണ്ടും പ്രതീക്ഷയിലേക്ക് കണ്ണുനട്ടിരിക്കുകയാണ്.അപൂര്‍വ രോഗം ബാധിച്ച് ജീവിതത്തോട് പോരാടുന്ന ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞു മിയയുടെ ചികിത്സക്കായി വേണ്ട 16.5 കോടി രൂപ വെറും മൂന്ന് ദിവസം കൊണ്ടാണ് മലയാളി മനസ് അക്കൗണ്ടില്‍ എത്തിച്ചത്. തുക തികഞ്ഞതോടെ അക്കൗണ്ടുകള്‍ താല്‍ക്കാലികമായി മരവിപ്പിച്ചു. മൂവാറ്റുപുഴ ഏനനല്ലൂര്‍ സ്വദേശികളായ ജിനുവിന്റെയും നിമ്മിയുടെയും മകളായ മിയ മറിയം ജിനുവിന് സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വവും ഗുരുതരവുമായ ജനിതക രോഗമാണെന്ന് തിരിച്ചറിഞ്ഞത് ദിവസങ്ങള്‍ക്ക് മുന്‍പാണ്.കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ 16 കോടിയിലധികം രൂപ വിലവരുന്ന ജീന്‍ തെറാപ്പി മരുന്നു വിദേശത്ത് നിന്ന് എത്തിക്കണമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെ കുടുംബം കടുത്ത ആശങ്കയിലായിരുന്നു. കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ പീഡിയാട്രിക് ന്യൂറോളജി വിഭാഗം ഡോ. സ്മിലു മോഹന്‍ലാലിന്റെ മോല്‍നോട്ടത്തിനാണ് നിലവിന്‍ കുഞ്ഞിന്റെ ചികിത്സ നടക്കുന്നത്. ചികിത്സക്ക് ആവശ്യമായ തുക ലഭ്യമായതോടെ, സഹായിച്ച എല്ലാ നല്ലവരായ മനുഷ്യര്‍ക്കും മിയയുടെ മതാപിതാക്കള്‍ കണ്ണീരോടെ നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights