മൂന്ന് മാസം കൊണ്ട് 16 കിലോ; എൻഡോക്രൈനോളജിസ്റ്റ് അപ്രൂവ് ചെയ്ത പ്ലാൻ, സൗഭാഗ്യയുടെ ബോഡി ട്രാൻസ്ഫമേഷൻ ഇങ്ങനെ

സോഷ്യൽമീഡിയയിലൂടെ മലയാളികൾക്ക് സുപരിചിതയായ നർത്തകിയും നടിയുമായ സൗഭാ​ഗ്യ വെങ്കിടേഷിന്റെ ​ഗംഭീര ബോഡി ട്രാൻസ്ഫർമേഷനാണ് ഇപ്പോൾ വൈറൽ. തന്റെ സോഷ്യൽമീഡിയ പേജിലൂടെ ദൈനംദിന വിശേഷങ്ങൾ വരെ പങ്കുവയ്ക്കുന്ന സൗഭാ​ഗ്യയുടെ പെട്ടെന്നുള്ള ബോഡി ട്രാൻസ്ഫർമേഷൻ ആരെയും അമ്പരപ്പിക്കുന്നതാണ്.വെറും മൂന്ന് മാസം കൊണ്ട് ഏതാണ്ട് 16 കിലോയാണ് സൗഭാ​ഗ്യ കുറച്ചത്. ശരീരഭാരം കുറയ്ക്കാൻ ഇഞ്ചക്ഷൻ എടുത്തിരുന്നുവെന്ന് മുൻപ് താരം തുറന്നു പറഞ്ഞിട്ടുണ്ട്. ഒപ്പം കൃത്യമായ ഡയറ്റും വർക്ക്ഔട്ടും സൗഭാ​ഗ്യ പിൻതുടർന്നിരുന്നു.ഇതിനെ കുറിച്ച് സൗഭാ​ഗ്യ പറയുന്നതിങ്ങനെ-‘എല്ലാവർക്കും എടുക്കാൻ പറ്റുന്ന ട്രാൻസ്ഫർമേഷൻ പ്രോഗ്രാം അല്ല ഇത്. എൻഡോക്രൈനോളജിസ്റ്റ് പരിശോധിച്ച് അപ്രൂവൽ കിട്ടിയവർക്ക് മാത്രമേ എടുക്കാൻ പറ്റൂ. ഞാൻ അതിന് ശരിയായ കാൻഡിഡേറ്റ് ആയിരുന്നു. അർജുൻ ചേട്ടൻ ഇപ്പോൾ അല്ല. കുറേ ബ്ലഡ് വാല്യൂസ് ഒക്കെ ശരിയാക്കാനുണ്ട്. അതൊക്കെ ശരിയായതിനു ശേഷം എൻഡോക്രൈനോളജിസ്റ്റ് പറഞ്ഞിട്ടേ എടുക്കാൻ സാധിക്കൂ’.’ട്രീറ്റ്മെന്റ് ആകുമ്പോൾ ചെറിയ സൈഡ് ഇഫ്ക്ട്സ് ഒക്കെ ഉണ്ടാകുമല്ലോ. അതിന്റേതായ കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. പക്ഷേ, ഈ ലക്ഷ്യം അതിനേക്കാൾ പ്രധാനമായതുകൊണ്ട് അതൊക്കെ സഹിക്കാൻ പറ്റി”, സൗഭാഗ്യ കൂട്ടിച്ചേർത്തു. ബോഡി ട്രാസ്ഫർമേഷൻ നടത്തിയതിന് ശേഷമുള്ള സൗഭാ​ഗ്യയുടെ ചിത്രങ്ങളും വിഡിയോയും വൈറലായിരുന്നു. പഴയ വിഡിയോ ആണെന്നാണ് കരുതിയതെന്നായിരുന്നു പലരുടെയും കമന്റ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights