അമ്പലവയല്‍: ടാഗോര്‍ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് സംസ്ഥാന സബ്ജൂനിയര്‍ വനിത ഫുട്‌ബോള്‍ മത്സരത്തില്‍ ജില്ലയെ പ്രതിനിധീകരിച്ച അമ്പലവയലിന്റെ താരങ്ങള്‍ക്ക് ആദരവ് സംഘടിപ്പിച്ചു. ഫുട്‌ബോള്‍ താരങ്ങളായ വേദ, ഗൗരി സജി, അന്‍ഹ ഷെറിന്‍, നിഷാന, അലംകൃത, തീര്‍ത്ഥ എന്നിവരെയാണ് ആദരിച്ചത്.ക്ലബ്ബും സൗഖ്യാ ക്ലിനിക്കുമായി ചേര്‍ന്ന് രക്തദാനസേന രൂപീകരിക്കുകയും ചെയ്തു.ക്ലബ്ബ് സെക്രട്ടറി അനില്‍ കെ ആര്‍ അദ്ധ്യക്ഷനായി.ബത്തേരി ടൂറിസം ഡെവലപ്പ്‌മെന്റ് സഹകരണ സംഘം പ്രസിഡണ്ട് കെ.ഷമീര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ ഫുട്‌ബോള്‍ അസോസിയേഷല്‍ എക്‌സിക്യുട്ടീവ് അംഗം നിഷാന്ത് മാത്യു, വ്യാപാരി വ്യവസായി സമിതി പ്രസിഡണ്ട് ഷിനോജ് ചട, കെ.കെ രാധാകൃഷ്ണന്‍ ,കെ.മുജീബ്, സിറാജ് മുട്ടില്‍ ,ആന്റോ തോമസ്, സേതുമാധവന്‍, ഇ.കെ ജോണി എന്നിവര്‍ സംസാരിച്ചു.കെ.ജാഷിദ് സ്വാഗതവും ജിഷ്ണു ജനാര്‍ദ്ദനന്‍ നന്ദിയും പറഞ്ഞു.









