കൃഷ്ണഗിരിയില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം ;യാത്രികര്‍ക്ക് ‍ നിസ്സാര പരിക്കേറ്റു

 

കൃഷ്ണഗിരിയില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടമുണ്ടായി. കാറിലുണ്ടായിരുന്ന മലപ്പുറം സ്വദേശികളായ യാത്രികര്‍ക്ക് അപകടത്തില്‍ നിസ്സാര പരിക്കേറ്റു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം.അപകടത്തിന്റെ ആഘാതത്തില്‍ റോഡരികിലെ വൈദ്യുതി പോസ്റ്റ് പൂര്‍ണ്ണമായും തകര്‍ന്നു വീണു. ഇതേ തുടര്‍ന്ന് കൃഷ്ണഗിരി മുതല്‍ കൊളഗപ്പാറ വരെയുള്ള പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം പൂര്‍ണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്. തകരാറുകള്‍ പരിഹരിച്ച് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള അടിയന്തര ശ്രമങ്ങള്‍ കെ.എസ്.ഇ.ബി ജീവനക്കാരുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നുണ്ട്. സംഭവത്തില്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights