ലൈഫ് ഭവന പദ്ധതി അട്ടിമറിക്കരുത്;കെഎസ്‌കെടിയു

വെണ്ണിയോട്,ഭൂമിയും വീടും ഇല്ലാത്ത പാവങ്ങളുടെ കയറികിടക്കാന്‍ ഒരിടം എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ ലൈഫ് ഭവന പദ്ധതി അട്ടിമറിക്കാനുള്ള യുഡിഫ് സര്‍ക്കാരിന്റെ നീക്കം ഉപേക്ഷിക്കണം എന്നും സ്ത്രീ സുരക്ഷ പദ്ധതിയും കണക്ട് റ്റു വര്‍ക്ക് പദ്ധതിയും കുടിശ്ശിക വിതരണം ചെയ്യണമെന്നും കെഎസ്‌കെടിയു വെണ്ണിയോട് മേഖല സമ്മേളനം ആവശ്യപ്പെട്ടു. കുറുമ്പാലക്കോട്ട സഖാവ് വി എസ് അച്ചുതാനന്ദന്‍ നഗറില്‍ ചേര്‍ന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് കെ ഷമീര്‍ ഉദ്ഘടനം ചെയ്തു. അന്നമ്മ ജോര്‍ജ് അധ്യക്ഷയായി.

ഉദയകുമാര്‍ രക്ത സാക്ഷിപ്രമേയവും ശ്യാമളമോഹനന്‍ അനുശോചന പ്രമേയവും അവതിരിപ്പിചു.സെക്രട്ടറി പി ജി ജയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു വി എന്‍ ഉണ്ണികൃഷ്ണന്‍ വി ജെ ജോസ് എന്നിവര്‍ അഭിവാദ്യം ചെയ്തു. കുരിയാക്കോസ് പി ഡി സ്വാഗതവും കെ വി കേളു നന്ദിയും രേഖപ്പെടുത്തി ഭാര വാഹികള്‍ പി ജി ജയന്‍ സെക്രട്ടറി കെ വി കേളു പ്രസിഡന്റ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights