ന്യൂഡല്‍ഹി: എന്‍ടിഎ ആസ്ഥാനത്ത് ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം ശക്തം. എന്‍ടിഎ പിരിച്ചുവിടണമെന്നും പ്രധാനമന്ത്രി മറുപടി പറയണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. എന്‍ടിഎ നാണക്കേടായെന്നും ധര്‍മേന്ദ്ര പ്രധാന്‍ രാജി വെച്ചത് കൊണ്ട് മാത്രം പ്രശ്‌നം ഒഴിവാകുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷമാണ് ഉണ്ടായത്. പലതവണ പൊലീസ് ബലപ്രയോഗം നടത്തിയെങ്കിലും വിദ്യാര്‍ത്ഥികളെ പിന്തിരിപ്പിക്കാന്‍ ആയിട്ടില്ല. യുജിസി നെറ്റ് പരീക്ഷയിലുണ്ടായ വ്യാപക പിഴവുകളാണ് വീണ്ടും വലിയ വിദ്യാര്‍ത്ഥി പക്ഷോഭത്തിന് കാരണമായിരിക്കുന്നത്. പ്രതിഷേധത്തിനൊടുവിലാണ് ഇന്നലെ യുജിസി നെറ്റ് പരീക്ഷയുടെ ആന്‍സര്‍കീ പബ്ലിഷ് ചെയ്തത്. എന്നാല്‍ ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി വിഷയങ്ങളിലെ പരീക്ഷയില്‍ വ്യാപക പിഴവുകള്‍ കണ്ടെത്തിയതിനെതുടര്‍ന്ന് റദ്ദാക്കിയിരുന്നു.
യുജിസി നെറ്റ് പരീക്ഷയിലെ പിഴവുകള്‍; എന്‍ടിഎ ആസ്ഥാനത്ത് ഇടത് വിദ്യാര്‍ത്ഥി സംഘനകളുടെ വ്യാപക പ്രതിഷേധം









