എണ്ണ വില കുതിച്ചുയരും! ഇറാന്റെ മുന്നറിയിപ്പ്; വൈദ്യുത നിലയങ്ങൾ ആക്രമിച്ചാൽ വൻ തിരിച്ചടി

ഇറാനി വൈദ്യുത നിലയങ്ങൾ ആക്രമിച്ചാൽ വൻ തിരിച്ചടിയെന്ന് ഇറാൻ. ഗൾഫ് മേഖലയിലെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്ക് കനത്ത നാശനഷ്ടങ്ങൾ വരുത്തുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. പ്രതികാര നടപടി ഉടൻ ഉണ്ടാകുമെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് വ്യക്തമാക്കി. എണ്ണ വില കുതിച്ചുയരുമെന്നും ഇറാന്റെ മുന്നറിയിപ്പ്.“ഇറാനി വൈദ്യുത നിലയങ്ങൾ ആക്രമിച്ചാൽ മേഖലയിലുടനീളമുള്ള നിർണായക അടിസ്ഥാന സൗകര്യങ്ങളും ഊർജ്ജ, എണ്ണ അടിസ്ഥാന സൗകര്യങ്ങളും തിരിച്ചെടുക്കാനാവാത്തവിധം നശിപ്പിക്കപ്പെടുകയും ചെയ്യും, കൂടാതെ എണ്ണ വില വളരെക്കാലം ഉയരുകയും ചെയ്യും, കൂടാതെ എണ്ണ വില വളരെക്കാലം ഉയരുകയും ചെയ്യും,” ഗാലിബാഫ് എക്‌സിൽ പറഞ്ഞു.

ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം 48 മണിക്കൂറിനുള്ളിൽ പുനഃസ്ഥാപിച്ചില്ലെങ്കിൽ ഇറാന്റെ ഊർജ്ജ സൗകര്യങ്ങൾ ആക്രമിക്കുമെന്ന് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.സുപ്രധാനമായ കപ്പൽ പാത തടസ്സപ്പെട്ടാൽ അമേരിക്ക നിർണായക നടപടി സ്വീകരിക്കുമെന്ന് ട്രംപ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights