വെറും രണ്ടേ രണ്ട് ഷോട്ട്! പിന്നെ ആ ചിരിയും; ‘കര’യിൽ ധനുഷിനെ വരെ സൈഡ് ആക്കുമോ സുരാജ് ? ചർച്ചയായി ഭരതൻ പൊലീസ്

തമിഴ്- മലയാളം സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ധനുഷ് ചിത്രമാണ് ‘കര’. മലയാളി താരങ്ങളുടെ സാന്നിധ്യം കൊണ്ട് തന്നെ കര ശ്രദ്ധ നേടിയിരിക്കുകയാണ്. പോര്‍ തൊഴില്‍ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ വിഘ്‌നേഷ് രാജ ഒരുക്കുന്ന ചിത്രം കൂടിയാണ് കര. കഴിഞ്ഞദിവസം ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ടീസറാണ് പുറത്തുവിട്ടത്.
തെന്നിന്ത്യന്‍ സെന്‍സേഷനായി മാറിയ മലയാളി താരം മമിത ബൈജുവാണ് ചിത്രത്തിലെ നായിക. മലയാളികളുടെ സ്വന്തം ജയറാമും കരയില്‍ ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. എന്നാല്‍ ഇവരെല്ലാവരുമുണ്ടായിട്ടും ടീസറില്‍ പലരുടെയും ശ്രദ്ധ ആകര്‍ഷിച്ചത് സുരാജ് വെഞ്ഞാറമൂടാണ്. ടീസറില്‍ വെറും രണ്ട് ഷോട്ടില്‍ മാത്രമാണ് സുരാജിനെ കാണിച്ചത്.

ഈ രണ്ട് ഷോട്ടിലൂടെ കഥാപാത്രത്തിന്റെ റേഞ്ച് വ്യക്തമാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. ചിത്രത്തില്‍ ഏറ്റവുമധികം ഞെട്ടിക്കാന്‍ പോകുന്നത് സുരാജാണെന്നും കമന്റുകളുണ്ട്. ഭരതന്‍ എന്ന പൊലീസ് ഓഫീസറുടെ വേഷത്തിലാണ് സുരാജ് കരയില്‍ പ്രത്യക്ഷപ്പെടുന്നത്. ഭാഷ അറിയില്ലെന്ന കാരണം കൊണ്ട് മാത്രമാണ് ഇത്രയും കാലം തമിഴില്‍ സിനിമകള്‍ ചെയ്യാതിരുന്നതെന്ന് അടുത്തിടെ സുരാജ് പറഞ്ഞിരുന്നു.
ഒരുപാട് കഥകള്‍ തേടിവന്നെങ്കിലും തമിഴ് നന്നായി സംസാരിക്കാനറിയാത്തതിനാല്‍ അതെല്ലാം ഒഴിവാക്കുകയായിരുന്നെന്നാണ് സുരാജ് പറഞ്ഞത്. മമിതയുടെ ട്രാന്‍സ്ഫര്‍മേഷനും വിശ്വസിക്കാനാകുന്നില്ലെന്നാണ് പലരും കുറിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം റിലീസായ വീര ധീര സൂരനിലൂടെയായിരുന്നു സുരാജിന്റെ തമിഴ് എന്‍ട്രി. പിന്നാലെ രജിനികാന്തിന്റെ ജയിലര്‍ 2, കര എന്നീ ചിത്രങ്ങളും സുരാജിനെ തേടിയെത്തി.
സുരാജ് പ്രധാന വേഷത്തിലെത്തിയ യൂത്ത് എന്ന തമിഴ് ചിത്രവും കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. വന്‍ താരനിരയാണ് കരയില്‍ അണിനിരക്കുന്നത്. ശ്രീജ രവി, കെഎസ് രവികുമാര്‍, പൃഥ്വിരാജ് പാണ്ഡ്യന്‍, കരുണാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീതം. ഏപ്രില്‍ 30ന് ചിത്രം തിയറ്ററുകളിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights