കാട്ടാന ആക്രമണം: നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കല്‍പ്പറ്റ: കാട്ടാന ആക്രമണത്തിന് ഇരയായവര്‍ക്കും ആക്രമണത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ രേഖാമൂലം അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.വയനാട് ജില്ലാ കളക്ടറും മാനന്തവാടി െ്രെടബല്‍ ഡവലപ്‌മെമെന്റ് ഓഫീസറും ഫോറസ്റ്റ് ഡിവിഷണല്‍ ഓഫീസറും (സൗത്ത്) ഒരാഴ്ചക്കുള്ളില്‍ വിശദീകരണം സമര്‍പ്പിക്കണമെന്ന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. കാട്ടാന ആക്രമണം അതിജീവിച്ചവരുടെ ജീവിതസാഹചര്യത്തെ കുറിച്ചുള്ള ദൃശ്യമാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. സുല്‍ത്താന്‍ ബത്തേരി ടൗണ്‍ ഹാളില്‍ നടക്കുന്ന അടുത്ത സിറ്റിംഗില്‍ കേസ് പരിഗണിക്കും.

2022 മാര്‍ച്ചില്‍ കാട്ടാന ആക്രമണത്തിന് ഇരയായ ചേകാടി പൊളന കാട്ടുനായ്ക്ക ഉന്നതിയിലെ രണ്ടു സഹോദരങ്ങളുടെ കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ ജില്ലാ കളക്ടറും ഡി എഫ് ഒയും െ്രെടബല്‍ ഡവലപ്‌മെമെന്റ് ഓഫീസറും ഒരാഴ്ചക്കകം സമര്‍പ്പിക്കണം. ഇവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കിയില്ലെന്ന് പരാതിയുണ്ട്. ഇവരില്‍ വൈരന്‍ എന്നയാള്‍ക്ക് 10000 രൂപ മാത്രമാണ് സര്‍ക്കാര്‍ നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights