നായയുമായി രാഹുല്‍, കോഴിയുമായി ആകാശ് തില്ലങ്കേരി; ഫെയ്‌സ്ബുക്കില്‍ വാക്‌പോര്

കണ്ണൂര്‍ ന്മ രാഹുല്‍ മാങ്കൂട്ടത്തിലും ഷുഹൈബ് വധക്കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ആകാശ് തില്ലങ്കേരിയും തമ്മില്‍ ഫെയ്‌സ്ബുക്കില്‍ വാക്‌പോര്. ഷുഹൈബ് വധക്കേസ് വിചാരണയ്ക്കിടെ തിങ്കളാഴ്ച ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ളവരുടെ ജാമ്യം തലശ്ശേരി കോടതി റദ്ദാക്കി റിമാന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ രാഹുല്‍ ആകാശിനെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു. ആകാശ് മുമ്പ് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ചിത്രം സഹിതമായിരുന്നു പോസ്റ്റ്. ജീപ്പിനു മുകളില്‍ നായ്‌ക്കൊപ്പം ഇരിക്കുന്ന ആകാശിന്റെ ചിത്രത്തില്‍ നിന്നും ആകാശിനെ ഒഴിവാക്കിയാണ് പോസ്റ്റ് ചെയ്തത്. ‘ഈ നായ്‌ക്കൊപ്പം കുരച്ചോണ്ട് ഇരുന്നവന്റെയും അവന്റെ കൂടെ ഷുഹൈബിനെ വേട്ടയാടാന്‍ പോയ തില്ലങ്കേരിയിലെ സകല എണ്ണത്തിന്റെയും ജാമ്യം റദ്ദാക്കിയിട്ടുണ്ട്. വിടാതെ വിടില്ല ഒരു കണക്കും’ എന്നായിരുന്നു രാഹുലിന്റെ കുറിപ്പ്.

എന്നാല്‍ ഇന്നലെ ആകാശ് അടക്കമുള്ളവര്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കുകയും ജയിലിനു പുറത്തിറങ്ങുകയും ചെയ്തു. ഇതിന് പിന്നാലെ ആകാശ് തില്ലങ്കേരി സമൂഹ മാധ്യമത്തില്‍ രാഹുലിനെതിരെ പോസ്റ്റിട്ടു. ജീപ്പിനു മുകളില്‍ കോഴി ഇരിക്കുന്ന ചിത്രമാണ് പങ്കുവച്ചത്. ‘ക്വാണ്ടം മെക്കാനിക്‌സ് അറിയാത്തത് കൊണ്ട് ജയിലില്‍ പോകേണ്ടി വന്ന കോഴി കൂവി എന്ന് കേട്ടു. തില്ലങ്കേരി സഖാക്കള്‍ പേടിച്ച് പോയി എന്ന് പറഞ്ഞേക്ക്’ എന്നായിരുന്നു കുറിപ്പ്.

അതേ സമയം, ആകാശ് തില്ലങ്കേരിക്ക് ഒപ്പം ഇരിക്കുന്ന നായയുടെ പേര് ബെല്ല എന്നാണെന്ന് സുജീഷ് കാക്കയങ്ങാട് സമൂഹ മാധ്യമത്തില്‍ കുറിച്ചു. ഇവളുടെ പേര് ബെല്ല എന്നാണ്. കുറച്ച് കാലം മുന്നേ തന്റെ വീട്ടില്‍ വന്ന ഒരു മൂര്‍ഖന്‍ പാമ്പിനെ നേരിടുന്നതിനിടയില്‍ പാമ്പിന്റെ കടിയേറ്റ് ബെല്ല മരണപ്പെട്ടു. ആ പാമ്പിനെ രണ്ട് കഷ്ണമാക്കി തീര്‍ത്തതിനു ശേഷമാണ് ബെല്ല മരണത്തിനു കീഴടങ്ങിയതെന്നും കുറിപ്പില്‍ പറയുന്നു.

2018 ഫെബ്രുവരി 18ന് രാത്രി പത്തരയ്ക്ക് മട്ടന്നൂര്‍ കീഴൂര്‍ തെരുവിലെ ഉറി എന്ന തട്ടുകടയില്‍ സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോള്‍ മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഏറെ നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് തലശ്ശേരി കോടതിയില്‍ വിചാരണ ആരംഭിച്ചത്. സാക്ഷികളെ പ്രതിഭാഗം ക്രോസ് വിസ്താരം നടത്താതെ കേസ് നീട്ടിക്കൊണ്ടുപോകാനുള്ള നീക്കം നടത്തിയതോടെയാണ് കോടതി ജാമ്യം റദ്ദാക്കി റിമാന്‍ഡ് ചെയ്തത്. പിന്നീട് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ച് ജാമ്യം േനടുകയായിരുന്നു. 29ന് കേസിലെ വിചാരണ തുടരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights