ജില്ലയിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവർത്തനവും യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കവും ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ തടഞ്ഞുകൊണ്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അദ്ധ്യക്ഷ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉത്തരവിട്ടു. ഇതോടൊപ്പം ജില്ലയിലെ ദുരന്ത സാധ്യത നേരിടുന്ന ദുർബല പ്രദേശങ്ങളിലെ ഹോം സ്റ്റേ ഉൾപ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും അഡ്വഞ്ചർ ടൂറിസം സെന്ററുകളുടെയും പ്രവർത്തനവും എല്ലാ ട്രക്കിങുകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തടഞ്ഞിട്ടുണ്ട്.
വയനാട്ടില്‍ ക്വാറികൾക്കും വിനോദ സഞ്ചാരത്തിനും നിയന്ത്രണം തുടരും









