എവിഎം പ്രൊഡക്ഷൻസിൻ്റെ നിർമ്മാതാവ് എവിഎം ശരവണൻ അന്തരിച്ചു

ചെന്നൈ: തമിഴ് സിനിമയുടെ നെടുംതൂണായ നിർമ്മാതാവ് എവിഎം ശരവണൻ എന്ന് അറിയപ്പെടുന്ന ശരവണൻ സൂര്യ മണി അന്തരിച്ചു. 2025 ഡിസംബർ നാലിന് പുലർച്ചെയാണ് അന്തരിച്ചത്.  വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്ന അദ്ദേഹത്തിൻ്റെ 86-ാം പിറന്നാൾ ആഘോഷിച്ചതിൻ്റെ പിറ്റേ ദിവസം ആയിരുന്നു അന്ത്യം.

ശ്രദ്ധേയമായ ഒട്ടേറെ തമിഴ് ചിത്രങ്ങൾ നിർമ്മിച്ച എവിഎം പ്രൊഡക്ഷൻ ഹൗസിൻ്റെയും സ്റ്റുഡിയോയുടേയും ഉടമയായ എവി മെയുപ്പൻ്റെ മകനാണ് എവിഎം ശരവണൻ. തമിഴ്, തെലുംഗ് തുടങ്ങിയ നിരവധി ഭാഷകളിൽ ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. അസുഖം മൂലം കുറച്ച് കാലമായി അദ്ദേഹം ആശുപത്രിയിൽ ആയിരുന്നു. ശവസംസ്കാരം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് എ വിഎം ശ്മശാനത്തിൽ നടക്കുമെന്ന് കുടുംബം അറിയിച്ചു. എവിഎം ശരവണന്റെ മരണത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ  അനുശോചനം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights